

ഡൽഹി: ഈ വർഷമാദ്യം ജനുവരിയിൽ ഇന്ത്യയിലും മറ്റു ആഗോള വിപണികളിലും സാംസങ് ഗ്യാലക്സി എസ്26 അൾട്രാ സ്മാർട്ട് ഫോണുകൾ സാംസങ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ദിവസം പോസ്ടെക് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു കൊണ്ട്, 'മെറ്റാസർഫേസ് ലെൻ്റിക്കുലാർ ലെൻസ്' ഉപയോഗിച്ച് കൊണ്ടുള്ള സ്വിച്ചബിൾ 2D, 3D ഡിസ്പ്ലേ ടെക്നോളജിയെപ്പറ്റി സാംസങ് പ്രസിദ്ധീകരിച്ചിരുന്നു. 2028ൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന സാംസങ് ഗാലക്സി എസ്28 അൾട്രയിൽ ഈ ഫീച്ചർ കൊണ്ടുവരാനാണ് സാംസങ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
പോസ്ടെക്കുമായി സഹകരിച്ച് നേച്ചറിൽ പ്രസിദ്ധീകരിച്ച 'സ്വിച്ചബിൾ 2D, 3D ഡിസ്പ്ലേ ത്രൂ എ മെറ്റാസർഫേസ് ലെൻ്റിക്കുലാർ ലെൻസ്' എന്ന പുതിയ പ്രബന്ധത്തിൽ, ഭാവിയിലെ സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റുകൾ, മറ്റു ഉപകരണങ്ങൾ എന്നിവയിൽ പ്രകാശ കിരണങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള 'അൾട്രാ തിൻ' ടെക്നോളജി ഉപയോഗിച്ചുള്ള പുതിയ ഡിസ്പ്ലേ വരുമെന്നാണ് സാംസങ് കമ്പനി പറയുന്നത്.
ഈ പുതിയ സാങ്കേതികവിദ്യ ഡിസ്പ്ലേകളിലെ വ്യൂവിംഗ് ആംഗിളുകൾ മെച്ചപ്പെടുത്തുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. ഇത് ഉപഭോക്താക്കളെ 2D/3D മോഡുകൾക്കിടയിൽ വേഗത്തിൽ സ്വിച്ച് ചെയ്യാൻ അനുവദിക്കും. ഇത് സാധ്യമാകുന്നതിന് വോൾട്ടേജ് നിയന്ത്രണവും ഈ ടെക്നോളജി ഉപയോഗിക്കുന്നു.
മെറ്റാ ലെൻസിൽ നാനോസ്കെയിൽ ഘടനകൾ ഉൾപ്പെടുന്നുണ്ട്. ഇത് 2D, 3D മോഡുകൾക്കിടയിൽ സുഗമമായ മാറ്റങ്ങൾ സാധ്യമാക്കും. മാത്രമല്ല, ഈ സാങ്കേതികവിദ്യ ഡിസ്പ്ലേകളിലെ വ്യൂവിംഗ് ആംഗിളുകളും മെച്ചപ്പെടുത്തുമെന്ന് കമ്പനി പറയുന്നു. ഉപയോക്താക്കൾക്ക് 2D, 3D മോഡുകൾ മാറാൻ എളുപ്പത്തിൽ അനുവദിക്കുകയും ചെയ്യും. ഇത് സാധ്യമാക്കുന്നതിന് സാങ്കേതികവിദ്യ വോൾട്ടേജ് നിയന്ത്രണവും ഉപയോഗിക്കുന്നു. ദൈനംദിന ജോലികൾക്കായി ഹൈ റെസല്യൂഷൻ 2Dയും, വീഡിയോയ്‌ക്കായി മികച്ച മൾട്ടി വ്യൂ 3Dയും തിരഞ്ഞെടുക്കാൻ ഈ സാങ്കേതിക വിദ്യ ഉപയോക്താക്കളെ സഹായിക്കും.
സ്വിച്ചബിൾ 2D, 3D ഡിസ്‌പ്ലേ ഉപയോഗിച്ച് പുറത്തിറക്കാൻ സാധ്യതയുള്ള ഉപകരണങ്ങളുടെ പേരുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഈ അപ്‌ഗ്രേഡ് ലഭിക്കുന്ന ആദ്യ ഉപകരണങ്ങളിൽ ഒന്നായിരിക്കാം 'സാംസങ് ഗാലക്സി എസ്28 അൾട്ര' എന്ന് ഒരു പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നു . അങ്ങനെയെങ്കിൽ ഇത് കമ്പനിക്ക് വലിയൊരു കുതിച്ചുചാട്ടം സമ്മാനിക്കുകയും സ്മാർട്ട് ഫോൺ ഡിസ്‌പ്ലേ സാങ്കേതികവിദ്യയുടെ വളർച്ചയെ കൂടുതൽ മുന്നോട്ട് നയിക്കുകയും ചെയ്യും.