ചരിത്രമെഴുതി സ്പേസ് എക്സ്; സ്റ്റാർഷിപ്പ് വിജയകരമായി തിരിച്ചിറക്കി

22 മണിക്കൂറിലേറെ നീണ്ട ദൗത്യത്തിനൊടുവിലാണ് തിരിച്ചിറക്കം
ചരിത്രമെഴുതി സ്പേസ് എക്സ്; സ്റ്റാർഷിപ്പ് വിജയകരമായി തിരിച്ചിറക്കി
Published on: 
Updated on: 

ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രമെഴുതി സ്പേസ് എക്സ്. ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്റ്റാര്‍ഷിപ്പ് വിജയകരമായി തിരിച്ചിറക്കി. ഭ്രമണപഥത്തില്‍ നിന്ന് തിരിച്ചെത്തുന്ന റോക്കറ്റ്, ടവർ ഉപയോഗിച്ച് തിരിച്ചിറക്കുന്നത് ഇത് ആദ്യമായാണ്. 22 മണിക്കൂറിലേറെ നീണ്ട ദൗത്യത്തിനൊടുവിലാണ് തിരിച്ചിറക്കം.

പൂർണമായും പുനരുപയോഗിക്കാവുന്ന റോക്കറ്റ് സംവിധാനങ്ങൾക്കായുള്ള ബഹിരാകാശ വ്യവസായ രംഗത്തെ പതിറ്റാണ്ടുകളായി തുടരുന്ന പരിശ്രമമാണ് ഇതോടെ വിജയം കണ്ടത്. ദൗത്യച്ചെലവ് ഗണ്യമായി കുറയ്ക്കാനും ഇടയ്ക്കിടെയുള്ള വിക്ഷേപണങ്ങൾ സാധ്യമാക്കാനും കഴിയും എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ ഗുണം

ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ സ്റ്റാർഷിപ്പിൻ്റെ 15-ാമത്തെ പരീക്ഷണ പറക്കലായിരുന്നു ഇത്. മൂന്ന് തവണ തിരിച്ചെത്തിയ ബൂസ്റ്റർ റോക്കറ്റുകൾ സ്പേസ് എക്സ് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ബൂസ്റ്ററുകളെ അപേക്ഷിച്ച് വളരെ ഉയരത്തിൽ നിന്നും വളരെ വേഗത്തിലുമാണ് സ്റ്റാർഷിപ്പിൻ്റെ തിരിച്ചിറക്കം എന്നതു കൊണ്ടു തന്നെ ഇതിൻ്റെ "ക്യാച്ച്" അസാധാരണമാം വിധം സങ്കീർണമായിരുന്നു.

ചരിത്രമെഴുതി സ്പേസ് എക്സ്; സ്റ്റാർഷിപ്പ് വിജയകരമായി തിരിച്ചിറക്കി
രണ്ടാം ദിവസത്തിലും തുടരുന്ന മൈക്രോസോഫ്റ്റ് പ്രതിസന്ധി: സംഭവിച്ചത് സൈബര്‍ ആക്രമണമോ? നടന്നത് ഇതാണ്.!

ബഹിരാകാശ പേടകത്തിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്തുകൊണ്ട് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സ്‌പേസ് എക്‌സ് ടീമിനെ മസ്‌ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു. സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ എയ്‌റോസ്‌പേസ് വിദഗ്ദ്ധനായ ക്ലേയ്‌റ്റൺ സ്വോപ്പ് ഈ ദൗത്യത്തെ "വലിയ സാങ്കേതിക നേട്ടം" എന്നാണ് വിശേഷിപ്പിച്ചത്.

ഭൂഖണ്ഡത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോൾ ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കാൻ സ്റ്റാർഷിപ്പിന്റെ മടക്കയാത്ര ശ്രദ്ധാപൂർവ്വം മാപ്പ് ചെയ്തിരുന്നുവെന്ന് സ്പേസ് എക്സ് സീനിയർ എഞ്ചിനീയർ ലാർസ് ബ്ലാക്ക്മോർ വ്യക്തമാക്കി. നിലവിൽ, സ്റ്റാർഷിപ്പിന്റെ ചില പതിപ്പുകൾ ഇന്റർനെറ്റ് ഉപഗ്രഹങ്ങളെയും ഡാറ്റാ സെന്ററുകളെയും ഭ്രമണപഥത്തിലെത്തിക്കുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, അതേസമയം മറ്റ് പതിപ്പുകൾ ആളുകളെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കൊണ്ടുപോകുന്നതിനായാണ് നിർമിക്കുക.