ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കൗമാരക്കാരുടെ എഐ ഉപയോഗം കൂടുന്നു; മോണിറ്റർ ചെയ്യാൻ മെറ്റ

ഈ പ്രശ്നം പരിഹരിക്കുവാനായി പാരൻ്റൽ കൺട്രോൾ സംവിധാനവുമായി വന്നിരിക്കുകയാണ് മെറ്റ
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കൗമാരക്കാരുടെ എഐ ഉപയോഗം കൂടുന്നു; മോണിറ്റർ ചെയ്യാൻ മെറ്റ
Source: Social Media
Published on
Updated on

എഐ വളരെ ഉപകാരപ്രദമായ സംവിധാനമാണെങ്കിലും കുട്ടികൾ എഐയെ അമിതമായി ആശ്രയിക്കുന്നത് പലപ്പോഴും അവരുടെ ചിന്താശേഷിയെ തന്നെ ബാധിച്ചേക്കാം. എല്ലാ ആവശ്യങ്ങൾക്കും എഐയുടെ സഹായം തേടുന്നത് അവരുടെ ഭാവിയെ തന്നെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ പ്രശ്നം പരിഹരിക്കുവാനായി പാരൻ്റൽ കൺട്രോൾ സംവിധാനവുമായി വന്നിരിക്കുകയാണ് മെറ്റ.

എഐ അസിസ്റ്റൻ്റുമായി കുട്ടികൾ എത്തരത്തിലുള്ള സംഭാഷണങ്ങളാണ് നടത്തുന്നതെന്ന് പാരൻ്റ്സിന് ഇതിലൂടെ മനസിലാക്കാനാവും. പുതിയ അപ്ഡേറ്റ് അനുസരിച്ച് ഒരു ഇൻസൈറ്റ്സ് ടാബ് ആഡ് ചെയ്യുകയും ഇതിൽ ഏഴ് ദിവസത്തിനുള്ളിൽ കുട്ടികൾ ചാറ്റ് ബോട്ടുമായി നടത്തിയ സംഭാഷണ വിഷയങ്ങൾ കാണുവാനും സാധിക്കും.

നിലവിൽ, യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാനായുള്ള സംവിധാനം സ്വീകരിച്ചിട്ടുണ്ടെങ്കിലും ഈ സംവിധാനം ലോകവ്യാപകമായി അടുത്ത കുറച്ചാഴ്ചകൾക്കുളളിൽ തന്നെ നടപ്പാക്കിലാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കൗമാരക്കാരുടെ എഐ ഉപയോഗം കൂടുന്നു; മോണിറ്റർ ചെയ്യാൻ മെറ്റ
ഇനി വാട്ട്സ്ആപ്പിലൂടെയും മൊബൈൽ റീചാർജ് ചെയ്യാം; ഇപ്രകാരം ചെയ്യൂ

മെറ്റയുടെ പുതിയ ഫീച്ചർ ഇപ്പോൾ ഫേസ്ബുക്ക് മെസ്സഞ്ചർ, ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഇതിന് ചില പരിമിതികളും ഉണ്ട്. ഇതിൽ ചാറ്റിൻ്റെ പൂർണരൂപം കാണിക്കുന്നതിന് പകരം സ്കൂൾ, വിനോദം, ജീവിതശൈലി, ആരോഗ്യം,ക്ഷേമം തുടങ്ങിയവ സംബന്ധിച്ച പൊതുവായ കാര്യങ്ങൾ മാത്രമായിക്കും കാണുക . ഇതിലൂടെ കുട്ടികളുടെ സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട്, മാതാപിതാക്കൾക്ക് കുട്ടികളുടെ ഓൺലൈൻ ഉപയോഗത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുക എന്നതാണ് മെറ്റ ലക്ഷ്യമിടുന്നത്.

ചെറുപ്പക്കാരായ ഉപയോക്താക്കൾക്ക് എഐ ഉപയോഗം കൂടുതൽ സുരക്ഷിതവും പ്രായത്തിന് അനുയോജ്യവുമായതുമായി മാറ്റുവാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഈ അപ്ഡേറ്റ് കൊണ്ടുവന്നത്.13+ സിനിമാ റേറ്റിങ്ങിനോട് സമാനമായ മാനദണ്ഡങ്ങൾ പിന്തുടരുന്നതിനാൽ ഇത്തരത്തിലുള്ള ചില ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി ലഭിക്കില്ല. അത്തരത്തിലുള്ള ചോദ്യങ്ങൾ മാതാപിതാക്കൾക്ക് ഇൻസൈറ്റ് ടാബിലൂടെ കാണാൻ സാധിക്കുമെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ, കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ കൊണ്ടുവരുന്നതിലും മെറ്റ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കുട്ടികൾ ആത്മഹത്യ പോലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ നടത്താൻ ശ്രമിച്ചാൽ, മാതാപിതാക്കൾക്ക് ഉടൻ അറിയിപ്പ് ലഭിക്കുന്ന തരത്തിലാണ് ഇത് ഒരുക്കുന്നത്. ഇത്തരത്തിലുള്ള ഫീച്ചറുകൾ, ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മാതാപിതാക്കൾക്ക് കുട്ടികളുടെ കാര്യങ്ങളിൽ കൂടുതൽ മുൻകരുതലെടുക്കുന്നതിനെ അവരെ സഹായിക്കുകയും ചെയ്യും.

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കൗമാരക്കാരുടെ എഐ ഉപയോഗം കൂടുന്നു; മോണിറ്റർ ചെയ്യാൻ മെറ്റ
കൂട്ട പിരിച്ചുവിടലിനൊരുങ്ങി മെറ്റയും; ജോലി നഷ്ടമാവുക 8000 പേർക്ക്

കൂടാതെ, കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ കൊണ്ടുവരുന്നതിലും മെറ്റ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കുട്ടികൾ ആത്മഹത്യ പോലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ നടത്താൻ ശ്രമിച്ചാൽ, മാതാപിതാക്കൾക്ക് ഉടൻ അറിയിപ്പ് ലഭിക്കുന്ന തരത്തിലാണ് ഇത് ഒരുക്കുന്നത്. ഇത്തരത്തിലുള്ള ഫീച്ചറുകൾ, ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മാതാപിതാക്കൾക്ക് കുട്ടികളുടെ കാര്യങ്ങളിൽ കൂടുതൽ മുൻകരുതലെടുക്കുന്നതിനെ അവരെ സഹായിക്കുകയും ചെയ്യും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com