ഇനി വാട്ട്സ്ആപ്പിലൂടെയും മൊബൈൽ റീചാർജ് ചെയ്യാം; ഇപ്രകാരം ചെയ്യൂ

വരുന്ന ആഴ്ചയോടു കൂടി ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ സംവിധാനം ലഭ്യമാകും.
whatsapp call
Source: Chatgpt
Published on
Updated on

വാട്ട്സ്ആപ്പിലൂടെ മൊബൈൽ റീചാർജ് ചെയ്യാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. നെതർലൻഡ്‌സ് ആസ്ഥാനമായിട്ടുള്ള പേയ്‌മെൻ്റ്സ് കമ്പനിയുടെ സഹായത്തോടെയാണ് വാട്ട്സ്ആപ്പ് ഈ പുതിയ സംവിധാനം ഇന്ത്യയിൽ കൊണ്ടുവന്നത്.

വരുന്ന ആഴ്ചയോടു കൂടി ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ സംവിധാനം ലഭ്യമാകും. എയർടെൽ, ജിയോ, വിഐ പ്രീപെയ്ഡ് കണക്ഷനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ട റീചാർജ് പ്ലാനുകൾ തിരഞ്ഞെടുത്ത് റീചാർജ് ചെയ്യാവുന്നതാണ്.

WhatsApp Launches Prepaid Mobile Recharges for Users in India
whatsapp call
ഗാലക്സി ഫോണുകളിൽ ത്രീഡിയോ? അവിശ്വസനീയമായ ടെക്നോളജി പരിചയപ്പെടുത്തി സാംസങ്

ഇനി വാട്ട്സ്ആപ്പിലൂടെ എങ്ങനെ മൊബൈൽ റീചാർജ് ചെയ്യാമെന്ന് നോക്കാം...

1. ആദ്യം വാട്ട്സ്ആപ്പിലെ ക്യാമറ ഐക്കണിൻ്റെ അടുത്തുള്ള ₹ (രൂപ) ഐക്കണിൽ ക്ലിക്ക് ചെയ്യുക

2. അതിന് ശേഷം വരുന്ന മെനുവിൽ നിന്നും മൊബൈൽ പ്രീപെയ്ഡ് റീചാർജ് എന്ന സംവിധാനം തിരഞ്ഞെടുക്കുക

3. അതിന് ശേഷം നിങ്ങളുടെയോ അതോ മറ്റാരുടെയെങ്കിലോ മൊബൈൽ നമ്പർ കൊടുക്കുക

4. അതിന് ശേഷം നിങ്ങളുടെ സിം ഏതാണെന്ന് തിരഞ്ഞെടുക്കുക

5. പിന്നീട് വരുന്ന മെനുവിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു റീചാർജ് പ്ലാൻ തിരഞ്ഞെടുക്കുക

6. അതിന് ശേഷം നിങ്ങളുടെ പേയ്‌മെൻ്റ് രീതി (യുപിഐ/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്) എന്നീ ഓപ്ഷനുകളിൽ നിന്നും തിരഞ്ഞെടുക്കുക

7. അവസാനമായി നിങ്ങളുടെ യുപിഐ പിൻ കൊടുത്ത് പേയ്‌മെൻ്റ് പൂർത്തീകരിക്കുക

whatsapp call
വിരൽ തൊടുമ്പോൾ തന്നെ ടച്ച് സ്ക്രീനുകൾ വേഗത്തിൽ പ്രവർത്തിക്കുന്നു; എങ്ങനെ?

Related Stories

No stories found.
News Malayalam 24x7
newsmalayalam.com