ഐഫോണ്‍ 17 പ്രോ മാക്‌സില്‍ നിന്നുമെടുത്ത ആദ്യ ചിത്രങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ആപ്പിള്‍ സിഇഒ

ചിത്രങ്ങള്‍ പകര്‍ത്തിയതിന് കുക്ക് ഇവരോട് തന്റെ നന്ദി അറിയിക്കുകയും ചെയ്തു.
ഐഫോണ്‍ 17 പ്രോ മാക്‌സില്‍ നിന്നുമെടുത്ത ആദ്യ ചിത്രങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ആപ്പിള്‍ സിഇഒ
Published on

പുതുതായി ലോഞ്ച് ചെയ്ത ഐഫോണ്‍ 17 പ്രോ മാക്‌സില്‍ നിന്നെടുത്ത ആദ്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക്. പുതിയ ഐഫോണ്‍ മോഡലില്‍ നിന്ന് ചിത്രങ്ങളെടുത്തത് ഇനെസ്, വിനൂദ്, മിക്കലേന്‍ തോമസ്, ട്രങ്ക് ഷൂ എന്നിവരാണ്. ചിത്രങ്ങള്‍ പകര്‍ത്തിയതിന് കുക്ക് ഇവരോട് തന്റെ നന്ദി അറിയിക്കുകയും ചെയ്തു.

ഒരു ചുവന്ന തുണിയുമായി രണ്ട് പേര്‍ സൂര്യനഭിമുഖമായി ഓടുന്നതിന്റെ സില്ല്വറ്റ് ആണ് ആദ്യ ചിത്രം. ഇരുവരുടെയും സില്ല്വറ്റ് ചിത്രത്തില്‍ ചുവന്ന തുണിയും നീല ആകാശവും തെളിഞ്ഞു കാണാം.

ഐഫോണ്‍ 17 പ്രോ മാക്‌സില്‍ നിന്നുമെടുത്ത ആദ്യ ചിത്രങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ആപ്പിള്‍ സിഇഒ
ഇവിക്കൊപ്പം സ്മാർട്ട് വാച്ച് കൂടിയായാലോ? കിടിലൻ ഫീച്ചർ അവതരിപ്പിക്കാൻ ടിവിഎസ്

രണ്ടാമത്തേത് ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ്. ബോഡി സ്യൂട്ടുകള്‍ ഇട്ട മൂന്ന് സ്ത്രീകള്‍ ക്യാമറയില്‍ നിന്നും മുഖം തിരിഞ്ഞു നില്‍ക്കുന്ന തരത്തിലുള്ള ചിത്രം. ചിത്രത്തിന് അപ്പുറത്ത് തെളിഞ്ഞ ആകാശവും അവര്‍ക്ക് മുന്നില്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന നിബിഡ വനങ്ങളും കാണാം. മൂന്നാമത്തെ ചിത്രത്തില്‍ ഒരു സ്‌കേറ്റ് പാര്‍ക്കില്‍ നിന്നുള്ളതാണ്. സ്‌കേറ്റ് ചെയ്യുന്ന കുട്ടികളുടെ മുകളില്‍ നിന്നുള്ള കാഴ്ചയാണ് ചിത്രം.

മൂന്ന് കളറുകളിലാണ് ഇന്ത്യയില്‍ ഐഫോണ്‍ 17 പ്രോ മാക്‌സ് ലഭ്യമാവുക. സില്‍വര്‍, കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ എന്നിവയാണ് ഈ നിറങ്ങള്‍. ഇന്ത്യയില്‍ 149,900 രൂപയാണ് വില. 256 ജിബി, 512 ജിബി, 1 ടിബി, 2 ടിബി എന്നിവങ്ങനെയാണ് സ്റ്റോറേജ് ഓപ്ഷനുകള്‍ വരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com