വിവോയുടെ പുതിയ സ്മാർട്ട് ഫോണായ വിവോ ടി4ആര്‍ 5ജി ഉടൻ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിവോ ടി4ആര്‍- മീഡിയാടെക്ക് ഡൈമൻസിറ്റി 7400 ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി ഉയര്‍ന്ന IP68 + IP69 റേറ്റിംഗുകൾ ഇത് വാഗ്‍ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വിവോയുടെ ടി4 സീരീസിൽ നിലവിൽ വിവോ ടി4, ടി4എക്സ്, ടി4 അൾട്രാ, ടി4 ലൈറ്റ് എന്നിങ്ങനെ നാല് മോഡലുകളാണ് ഉള്ളത്. വിവോ ടി4എക്‌സിനും വിവോ ടി4 മോഡലുകൾക്കും ഇടയിലായിരിക്കും വിവോ ടി4ആർ 5ജിയുടെ സ്ഥാനം. രാജ്യത്ത് ഇതിൻ്റെ വില 20,000 രൂപ വരെ പ്രതീക്ഷിക്കാം. ടി4എക്‌സിന്‍റെ 6 ജിബി + 128 ജിബി ഓപ്ഷന് 13,999 രൂപയായിരുന്നു വില.
6.77 ഇഞ്ച് ഫുൾ-എച്ച്ഡി+ അമോൾഡ് ഡിസ്‌പ്ലേ, 50-മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ്, 32-മെഗാപിക്സൽ സെൽഫി ഷൂട്ടർ എന്നിവയാണ് വിവോ ടി4 5ജി-യുടെ പ്രധാന സവിശേഷതകൾ. 90 വാട്സ് വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 7,300 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉള്ളത്. സ്നാപ്ഡ്രാഗൺ 7എസ് ജെന്‍ 3 സോക് ആണ് ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. ഫോണിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ പ്രതീക്ഷിക്കാം.