ടിക്ടോക്കിനും ഇൻസ്റ്റഗ്രാമിനും വെല്ലുവിളിയായി വ്രീൽസ്..

നിലവിൽ 22 രാജ്യങ്ങളിൽ ലഭ്യമായിട്ടുള്ള വ്രീൽസ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ പറ്റും.
വ്രീൽസ്
വ്രീൽസ്Source: Screengrab
Published on

സോഷ്യൽ മീഡിയ രംഗത്ത് തരംഗം സൃഷ്ടിച്ച് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ വ്രീൽസ് (വെർച്വലി റിലാക്സ്, എക്സ്പ്ലോർ, എൻഗേജ്, ലൈവ് & ഷെയർ ). ഹ്രസ്വ വീഡിയോ നിർമാണം,ചാറ്റിംഗ്,കാളിംഗ്, ഷെയറിംഗ്, ഇ-കൊമേഴ്‌സ് എന്നിവയെ ഒരു പ്ലാറ്റ്ഫോമിൽ തന്നെ ലഭ്യമാക്കുകയാണ് വ്രീൽസ്.

നിലവിൽ 22 രാജ്യങ്ങളിൽ ലഭ്യമായിട്ടുള്ള വ്രീൽസ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ പറ്റും. വിനോദം, സർഗാത്മകത, സാമൂഹിക ഇടപെടൽ എന്നിവ ഒരേയിടത്തിൽ ലഭ്യമാക്കുന്നതോടെ ഡിജിറ്റൽ ക്രിയേറ്റർമാർക്കും കണക്റ്റഡ് ലിവിംഗിനുമുള്ള കേന്ദ്രമായി മാറുകയാണ് വ്രീൽസിൻ്റെ ലക്ഷ്യം.

വ്രീൽസ്
ജിയോ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ഇനി 35,100 രൂപയുടെ ഗൂഗിൾ എഐ പ്രോ സൗജന്യം

ഒരേസമയം, ഒരു സർവീസ് മാത്രം ലഭ്യമാക്കുന്ന മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് വീഡിയോ ക്രിയേഷൻ, സോഷ്യൽ ചാറ്റിംഗ്, ഓൺലൈൻ ഷോപ്പിംഗ് എന്നിങ്ങനെ പല പ്രവർത്തനങ്ങൾ ഒരേ പ്ലാറ്റ്ഫോമിലൊരുക്കുന്നു എന്നതാണ് വ്രീൽസിൻ്റെ പ്രത്യേകത.

സർഗാത്മകതയെ ആഘോഷമാക്കുക എന്നതാണ് വ്രീൽസിൻ്റെ പ്രധാന ലക്ഷ്യം. ബിൽറ്റ് ഫിൽട്ടറുകൾ, ടെക്സ്റ്റ്, സ്റ്റിക്കറുകൾ, പശ്ചാത്തല സംഗീതം എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വീഡിയോകളോ ഫോട്ടോകളോ റെക്കോർഡു ചെയ്യാനും എഡിറ്റു ചെയ്യാനും ഷെയർ ചെയ്യുവാനും ഇതിലൂടെ സാധിക്കും.

വ്രീൽസ്
ട്രെൻഡിങ്ങായി ഇന്‍സ്റ്റഗ്രാമിലെ കുത്തിവരകള്‍! എന്താണ് പുതിയ 'ഡ്രോ' ഫീച്ചര്‍

കൂടാതെ, വ്രീൽസിലെ വി മാപ്പ് ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ ലൊക്കേഷൻ വിവരങ്ങളുടെ പൂർണമായ സ്വകാര്യത നിലനിർത്തിക്കൊണ്ട് തങ്ങളുടെ തങ്ങളുടെ സുഹൃത്തുക്കളോ കമ്മ്യൂണിറ്റി അംഗങ്ങളോ എവിടെയാണെന്ന് കണ്ടെത്താൻ കഴിയുമെന്നതും ഇതിൻ്റെ പ്രത്യേകതയാണ്.

വ്രീൽസ് ഉള്ളപ്പോ പ്രിയപ്പെട്ടവരുടെ ജന്മദിനമോ, വിശേഷ ദിനങ്ങളോ മറക്കുമെന്ന പേടിയും വേണ്ട. അത്തരം ദിവസങ്ങൾ ഇതിലൂടെ ഡിജിറ്റൽ ലോക്ക് ചെയ്യാൻ പറ്റും എന്നത് മാത്രമല്ല വൈകാരികവും മനോഹരവുമായ ആശംസകൾ തയ്യാറാക്കുവാനും വ്രീൽസിലെ വി കാപ്സ്യൂൾസ് സഹായിക്കും.

താമസിയാതെ, വ്രീൽസ് ഇ-കൊമേഴ്‌സ് മാർക്കറ്റ്പ്ലെയ്‌സ് കൂടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വ്രീൽസ് ഷോപ്പ് അഥവാ ബിഡ്. ഇതുവഴി ഉപയോക്താക്കൾക്ക് ആപ്പിലൂടെ നേരിട്ട് ക്രിയേറ്റീവ് ഉൽപ്പന്നങ്ങൾ ഷോപ്പുചെയ്യാനോ വിൽക്കാനോ കഴിയും.

വ്രീൽസ്
അഹമ്മദാബാദ് വിമാനപകടം, ഇന്ത്യ-പാക് സംഘർഷം; എയർ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; 10,000 കോടി രൂപ ധനസഹായം തേടിയതായി റിപ്പോർട്ട്

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ ഡാറ്റ സ്വകാര്യതയും ഉപയോക്തൃ വിശ്വാസവും ഉറപ്പു വരുത്തും എന്നതാണ് വ്രീൽസിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഉപയോക്തൃ ഡാറ്റ പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താൻ പ്ലാറ്റ്‌ഫോം ടോക്കൺ അടിസ്ഥാനമാക്കിയുള്ള ഒതൻ്റിക്കേഷൻ, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, കസ്റ്റമൈസബിൾ പ്രൈവസി സെറ്റിംഗ്സ് എന്നിവയും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഉപയോക്താവിൻ്റെ വിവരങ്ങൾ ഇത്തരത്തിൽ വിൽക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു നൽകുകയാണ് വ്രീൽസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com