ജിപിടി-5 എത്തിക്കഴിഞ്ഞു, ഇന്ത്യക്കാര്‍ എഐ ഉപയോഗിക്കുന്നതിനെ കുറിച്ച് സാം ആള്‍ട്ട്മാന്‍ പറഞ്ഞത് ഇങ്ങനെ,

വൈകാതെ തന്നെ ആഗോള മാര്‍ക്കറ്റില്‍ ഇന്ത്യ ഒന്നാമത് എത്തുമെന്നും ആള്‍ട്ട്മാന്‍ പറയുന്നു
Image: X
Image: X
Published on

അങ്ങനെ കാത്തിരുന്ന ചാറ്റ്ജിപിടിയുടെ പുതിയ മോഡല്‍ ജിപിടി 5 എത്തി. കൃത്യത, വേഗത, യുക്തി, സന്ദര്‍ഭം തിരിച്ചറിയാനുള്ള ശേഷി, ഘടനാപരമായ ചിന്ത, പ്രശ്‌നപരിഹാരം എന്നിവയില്‍ മുമ്പുള്ള എന്തിനേക്കാളും മികച്ചത് എന്ന അവകാശവാദത്തോടെയാണ് ഓപ്പണ്‍ എഐ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ മോഡല്‍ അവതരിപ്പിച്ചു കൊണ്ട് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. യുഎസ് കഴിഞ്ഞാല്‍ ചാറ്റ്ജിപിടിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് ഇന്ത്യയാണ്. വൈകാതെ തന്നെ ആഗോള മാര്‍ക്കറ്റില്‍ ഇന്ത്യ ഒന്നാമത് എത്തുമെന്നും ആള്‍ട്ട്മാന്‍ പറയുന്നു.

Image: X
കൂടുതല്‍ കണക്ട്, കൂടുതല്‍ റീച്ച്; ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചറുകളുമായി മെറ്റ

അവിശ്വസനീയമാം വിധം വളരുന്ന മാര്‍ക്കറ്റാണ് ഇന്ത്യയിലേതെന്ന് പറഞ്ഞ ആള്‍ട്ട്മാന്‍ ഇന്ത്യക്കാരും ഇന്ത്യന്‍ സ്ഥാപനങ്ങളും എഐയെ അതിവേഗം സ്വീകരിക്കുന്നതിനെ അഭിനന്ദിക്കുകയും ചെയ്തു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യക്കാര്‍ എഐയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണെന്നും ആള്‍ട്ട്മാന്‍ അഭിനന്ദിച്ചു.

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഓപ്പണ്‍ എഐയുടെ തീരുമാനം എന്ന് വ്യക്തം. വരുന്ന സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും സാം ആള്‍ട്ട്മാന്‍ വ്യക്തമാക്കി.

കോഡിങ്ങിനും ഏജന്റിക് ടാസ്‌കുകള്‍ക്കും ഇതുവരെയുള്ളതില്‍ ഏറ്റവും ബെസ്റ്റ് എന്നാണ് ജിപിടി-5 നെ ഓപ്പണ്‍ എഐ വിശേഷിപ്പിക്കുന്നത്. ജിപിടി-5, ജിപിടി-5-മിനി, ജിപിടി-5-നാനോ എന്നിങ്ങനെ മൂന്ന് സൈസുകളിലായാണ് ജിപിടി-5 നെ അവതരിപ്പിച്ചിരിക്കുന്നത്.

GPT-4ല്‍ നിന്ന് GPT-5 ലേക്ക് എത്തുമ്പോള്‍ വലിയ കുതിച്ചുചാട്ടമാണെന്നും, ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രധാന ചുവടുവെപ്പാണെന്നുമാണ് സാം ആള്‍ട്ട്മാന്‍ പറയുന്നത്. ജിപിടി-3 ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയോട് സംസാരിക്കുന്നത് പോലെയാണെങ്കില്‍ ജിപിടി-4 കോളേജ് വിദ്യാര്‍ത്ഥിയോട് സംസാരിക്കുന്നതു പോലെയാണ്. എന്നാല്‍ ജിപിടി-5 പിഎച്ച്ഡി തലത്തിലുള്ള വിദഗ്ധനുമായി സംസാരിക്കുന്നതു പോലെയായിരിക്കും അനുഭവം എന്നും ആള്‍ട്ട്മാന്‍ അവകാശപ്പെടുന്നു.

ഇതിനകം ചാറ്റ്ജിപിടി ഉപയോക്താക്കള്‍ക്ക് ജിപിടി-5 മോഡല്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ടാകും. അടുത്തയാഴ്ചയോടെ എന്റര്‍പ്രൈസ്, എഡ്യൂ ഉപഭോക്താക്കള്‍ക്കും ഈ മോഡല്‍ ലഭ്യമാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com