ഇനി വാട്സ്ആപ്പിലും 'ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി'; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

നിലവിൽ വാട്‌സ്ആപ്പ് സ്റ്റാറ്റസ് പങ്കിടുന്നതിന് മൂന്ന് സ്വകാര്യതാ ഓപ്ഷനുകൾ മാത്രമാണുള്ളത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screen Grab
Published on

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ഇത്തവണ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലാണ് മെറ്റ പുതിയ ഫീച്ചർ പരീക്ഷിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിന് സമാനമായി വാട്സ്ആപ്പിൻ്റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ 'ക്ലോസ് ഫ്രണ്ട്സ്' ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. പുതിയ ഫീച്ചർ എത്തുന്നതോടെ ഉപയോക്താക്കൾക്ക് തെരഞ്ഞെടുത്ത സുഹൃത്തുക്കളുമായോ വിശ്വസനീയ കോൺടാക്റ്റുകളുമായോ മാത്രം അവരുടെ സ്റ്റാറ്റസ് പങ്കിടാൻ കഴിയും.

പ്രതീകാത്മക ചിത്രം
സമൂസ വാങ്ങിയില്ല, യുപിയിൽ ഭാര്യയും ബന്ധുക്കളും ചേർന്ന് ഭർത്താവിനെ തല്ലിച്ചതച്ചു; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റോറികള്‍ പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. അവിടെ ഫോട്ടോകൾ, ഹ്രസ്വ വീഡിയോകൾ അല്ലെങ്കിൽ ടെക്സ്റ്റ് അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യാൻ കഴിയും. ഈ അപ്‌ഡേറ്റുകൾ 24 മണിക്കൂർ നേരത്തേക്ക് ദൃശ്യമാകും. തുടർന്ന് ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകും. ലോകമെമ്പാടുമുള്ള 1.5 ബില്യണിലധികം ആളുകൾ ദിവസവും വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നു എന്നാണ് മെറ്റയിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത്.

നിലവിൽ വാട്‌സ്ആപ്പ് സ്റ്റാറ്റസ് പങ്കിടുന്നതിന് മൂന്ന് സ്വകാര്യതാ ഓപ്ഷനുകൾ മാത്രമാണുള്ളത്. മുഴുവൻ കോൺടാക്റ്റുകൾ, ചില ആളുകളെ ഒഴിവാക്കിയുള്ള ഓപ്ഷൻ, തെരഞ്ഞെടുത്ത കോൺടാക്റ്റുകൾ എന്നിവയാണവ. ഒൺലി ഷെയർ വിത്ത് എന്ന ഓപ്ഷൻ ഇതിനകം നിലവിലുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് പുതിയ ക്ലോസ് ഫ്രണ്ട്സ് ഫീച്ചർ. ഇതിൽ സ്റ്റാറ്റസ് ഷെയർ ചെയ്യുന്നതിനായി ഇൻസ്റ്റ​ഗ്രാം പോലെ ഒരു പ്രത്യേക ലിസ്റ്റ് സൃഷ്‌ടിക്കാൻ സാധിക്കും.

പ്രതീകാത്മക ചിത്രം
'പൊന്നോ'ണം..! സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

വാബീറ്റ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ആപ്പിളിൻ്റെ ടെസ്റ്റ്ഫ്ലൈറ്റ് ബീറ്റ പതിപ്പിൽ പുതിയ ഫീച്ചർ ഇതിനകം തന്നെ എത്തിയിട്ടുണ്ട്. ഇതുപയോ​ഗിച്ച് ഉപഭോക്താക്കൾക്ക് ഒരു ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് സജ്ജീകരിക്കാം. തുടർന്ന് ഓരോ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോഴും, എല്ലാ കോൺടാക്റ്റുകളിലും കാണിക്കണോ അതോ ആ ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റിൽ മാത്രം കാണിക്കണോ എന്ന് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

സാധാരണ സ്റ്റാറ്റസുകളിൽ നിന്ന് വ്യത്യസ്‌ത നിറത്തിലാകും വാട്സ്ആപ്പിലും ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി കാണിക്കുക. ഇത് ലിസ്റ്റിലെ അംഗങ്ങൾക്ക് ഈ പോസ്റ്റ് അവർക്കുവേണ്ടി മാത്രമുള്ളതാണെന്ന് അറിയാൻ സാധിക്കും. ഇൻസ്റ്റഗ്രാം പോലെ തന്നെ ലിസ്റ്റ് പൂർണമായും സ്വകാര്യമായി തുടരും. അതായത് ഈ ലിസ്റ്റിൽ നിന്ന് ആരെയെങ്കിലും ചേർത്തതായോ നീക്കം ചെയ്‌തതായോ ഒരു അറിയിപ്പും അയയ്‌ക്കില്ല. ഈ രീതിയിൽ, ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ആർക്കൊക്കെ കാണിക്കണമെന്ന് പൂർണ നിയന്ത്രണം ഉണ്ടായിരിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com