സ്ത്രീകൾക്ക് എഐയെ അത്ര വിശ്വാസം പോര! പഠനം പറയുന്നത്..

മൊത്തത്തിലുള്ള അപകടസാധ്യതയോടുള്ള വിമുഖതയും സ്ത്രീകളിൽ കൂടുതലായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ സ്ത്രീകൾ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ സംശയത്തോടെയാണ് കാണുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.PNAS Nexus ആണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ബിയാട്രിസ് മാജിസ്‌ട്രോയും സഹപ്രവർത്തകരും ചേർന്ന് 2023 നവംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സിലും കാനഡയിലുമായി ഏകദേശം 3,000 ആളുകളിലാണ് ഇത് സംബന്ധിച്ച സർവേ നടത്തിയത്.

ജനറേറ്റീവ് AI യുടെ അപകടസാധ്യതകൾ അതിൻ്റെ ഗുണങ്ങളെക്കാൾ കൂടുതലാണെന്ന് അവർ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പുരുഷന്മാർ ശരാശരി 4.38 സ്കോർ നൽകിയപ്പോൾ സ്ത്രീകൾ ശരാശരി 4.87 സ്കോറാണ് നൽകിയത്. ഇത് പുരുഷന്മാരെ അപേക്ഷിച്ച് ഏകദേശം 11 ശതമാനം കൂടുതലായിരുന്നു.

പ്രതീകാത്മക ചിത്രം
ഐഫോൺ, സാംസങ് സ്മാർട്ട് ഫോണുകൾക്ക് വൻ വിലക്കിഴിവ്; 'റിപ്പബ്ലിക് ഡേ സെയ്ൽ' പ്രഖ്യാപിച്ച് ക്രോമ

അപകടസാധ്യതയോടുള്ള പൊതുവായ മനോഭാവങ്ങളും ഗവേഷകർ പരിശോധിച്ചു. പ്രതികരിക്കുന്നവർ ഉറപ്പായ ചെറിയ പ്രതിഫലമോ അതോ വലിയ ഒന്നിനുള്ള അവസരമോ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് നടത്തിയ പരിശോധനയിൽ സ്ത്രീകൾ അവരുടെ തെരഞ്ഞെടുപ്പുകളിൽ കൂടുതൽ ജാഗ്രത പുലർത്തിയിരുന്നതായാണ് കാണാൻ കഴിഞ്ഞതെന്നും പഠനം വ്യക്തമാക്കുന്നു. മൊത്തത്തിലുള്ള അപകടസാധ്യതയോടുള്ള വിമുഖതയും സ്ത്രീകളിൽ കൂടുതലായിരുന്നു.

AI അപകടസാധ്യതകൾ വിലയിരുത്തുന്നതിനായി ആളുകളുടെ വിദ്യാഭ്യാസ നിലവാരവും ജോലിയുമാണ് ഉപയോഗിച്ചത്. ഓട്ടോമേഷൻ അല്ലെങ്കിൽ സാങ്കേതിക മാറ്റത്തിന് വിധേയമാകുന്ന രംഗത്ത് പ്രവർത്തിക്കാൻ സ്ത്രീകൾ പുരുഷന്മാരെ അപേക്ഷിച്ച് സാധ്യത കൂടുതലാണെന്നും കണ്ടെത്തലുകൾ തെളിയിച്ചു. ഈ വർധിച്ച എക്സ്പോഷർ AI-യെക്കുറിച്ചുള്ള അവരുടെ കൂടുതൽ ജാഗ്രതയുള്ള വീക്ഷണങ്ങളെ സ്വാധീനിച്ചേക്കുമെന്നും പഠനം പറയുന്നു.

പ്രതീകാത്മക ചിത്രം
ജീവനോടെയുണ്ടെന്ന് ഉറപ്പിക്കാൻ 'ആർ യു ഡെഡ്?'; ചൈനീസ് യുവാക്കൾക്കിടയിൽ തരംഗമായി ആപ്പ്

AI യുടെ ഗുണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സ്ത്രീകൾ അനിശ്ചിതത്വമോ സംശയമോ കൂടുതലായി പ്രകടിപ്പിക്കുന്നതായും പഠനം കാണിക്കുന്നു. പലപ്പോഴും AIയ്ക്ക് പരിമിതമായ ഗുണങ്ങൾ മാത്രമേ ഉള്ളൂ എന്നാണ് സ്ത്രീകൾ അഭിപ്രായപ്പെട്ടത്. എന്നിരുന്നാലും, AIയുടെ ഉപയോഗം ജീവനക്കാർക്ക് പ്രയോജനപ്പെടുന്ന സാഹചര്യങ്ങൾ ഗവേഷകർ അവതരിപ്പിച്ചപ്പോൾ, സ്ത്രീകൾ പുരുഷന്മാരെപ്പോലെ തന്നെ AI ഉപയോഗത്തെ പിന്തുണച്ചു.

ലിംഗപരമായ പ്രത്യേക ആശങ്കകൾ പരിഹരിക്കുന്ന AI നയങ്ങളുടെ ആവശ്യകതയാണ് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെന്നും പഠനം പറയുന്നു. ശ്രദ്ധാപൂർവം ആസൂത്രണം ചെയ്തില്ലെങ്കിൽ നിലവിലുള്ള അസമത്വങ്ങൾ വർധിപ്പിക്കാനോ സാങ്കേതികവിദ്യയ്‌ക്കെതിരായ പ്രതിരോധത്തിന് AI കാരണമാകാനോ സാധ്യതയുണ്ടെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com