ഈ ഓണത്തിന് ഒരു 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അതും കുറഞ്ഞ വിലയിൽ? എന്നാൽ ഒരു സന്തോഷ വാർത്തയുണ്ട്. വെറും 7699 രൂപയ്ക്ക് നിങ്ങൾക്ക് മികച്ച ബ്രാൻഡായ പോക്കേയുടെ 5ജി ഫോൺ സ്വന്തമാക്കാം. 10000 രൂപ വിലയിൽ 5ജി ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ലാവ, ഐക്യൂ, വിവോ എന്നിങ്ങനെ വിവിധ ബ്രാൻഡുകളുടെ മികച്ച ഓപ്ഷനുകൾ കണ്ടെത്താൻ കഴിയും. എന്നാൽ ബാങ്ക് ഡിസ്കൗണ്ട് ഇല്ലാതെയാണ് പോക്കേയുടെ 5ജി ഫോൺ ലഭിക്കുന്നത്.
2024 ഡിസംബറിൽ പോക്കോ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് പോക്കോ സി75 5ജി. മറ്റ് ബ്രാൻഡുകളുടെ 5ജി ഫോണുകളെക്കാൾ വിലക്കുറവിലാണ് ഇത് ലഭിക്കുക. തുടക്കത്തിൽ ഇതിന്റെ 4GB + 64GB വേരിയന്റ് മാത്രമായിരുന്നു ലഭ്യമായിരുന്നത്. പിന്നാലെ പോക്കോ സി75 5ജി 128ജിബി സ്റ്റോറേജ് ഓപ്ഷനിലും അവതരിപ്പിച്ചു.
ഇതിന്റെ 4GB + 64GB വേരിയന്റിന് 7,999 രൂപയായിരുന്നു വില. 128ജിബി സ്റ്റോറേജ് വേരിയന്റിന് 11,499 രൂപയും. എന്നാലിപ്പോൾ ഇതിന്റെ അടിസ്ഥാന മോഡൽ 7699 രൂപ വിലയിലും 128ജിബി വേരിയന്റ് 8499 രൂപ വിലയിലുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ചില ബാങ്ക് ഓഫറുകളും ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. ഇവ പ്രയോജനപ്പെടുത്തിയാൽ 7000 രൂപയോട് അടുത്ത വിലയിൽ ഈ 5ജി ഫോൺ വാങ്ങാൻ സാധിക്കും. 7150 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ പഴയ 4ജി ഫോൺ നൽകി പുതിയ 5ജി ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന കാര്യവും പരിഗണിക്കാനാകും.
ചീപ് റേറ്റിൽ 5ജി ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന ഒരു ഡീൽ ആണ് ഫ്ലിപ്പ്കാർട്ടിലെ പോക്കോ സി75 5ജി. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4s ജെൻ 2 ചിപ്സെറ്റ് ആണ് ഈ 5ജി ഫോണിന്റെ കരുത്ത്. അഡ്രിനോ 611 ജിപിയു, 4GB LPDDR4X റാം, 4 ജിബി വെർച്വൽ റാം, 64GB UFS2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുളള സൗകര്യം എന്നിവയും ഇതിലുണ്ട്.
6.88 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 600 nits വരെ പരമാവധി ബ്രൈറ്റ്നസ് എന്നിവ പോക്കോ സി75 5ജിയിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസിൽ ആണ് പ്രവർത്തനം. രണ്ട് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 50MP മെയിൻ ക്യാമറയും സെക്കൻഡറി ക്യാമറയും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും f/2.2 അപ്പേർച്ചർ ഉള്ള 5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൌണ്ട് ഫിംഗർപ്രിൻ്റ് സെൻസർ നൽകിയിരിക്കുന്നു. 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, IP52 റേറ്റിങ് എന്നിവയും ഇതിലുണ്ട്.