ASSEMBLY ELECTION 2026

എസ്ഡിപിഐ പിന്തുണ വസ്തുതാവിരുദ്ധമായ കാര്യം, എൽഡിഎഫ് അങ്ങനെ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ല: ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രി

ഒപ്പം നിൽക്കുന്നത് ബിജെപിയുടെ തോൽവി ആഗ്രഹിക്കുന്നവരെന്നും പ്രതികരണം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സിപിഐഎം-എസ്ഡിപിഐ ഡീൽ ആരോപണം തള്ളി മുഖ്യമന്ത്രി. സിപിഐഎം ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും നേമത്ത് ശിവൻകുട്ടിയും ആരോടും അഭ്യർഥിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു. ഒപ്പം നിൽക്കുന്നത് ബിജെപിയുടെ തോൽവി ആഗ്രഹിക്കുന്നവരെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം.

ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുന്ന നടപടികളാണ് എൽഡിഎഫ് എല്ലാകാലത്തും സ്വീകരിച്ചതെന്നും ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതുപക്ഷത്തെ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് തങ്ങൾക്ക് അപകടം ഉണ്ടാക്കുമെന്ന് തിരിച്ചറിവുണ്ടായതാണ് എൽഡിഎഫിനെതിരെ തെറ്റായ ചിത്രം വരച്ചു കാണിക്കാൻ കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT