ASSEMBLY ELECTION 2026

ബിജെപി സീൽ വിവാദം; എഐ വീഡിയോ പിന്‍വലിച്ച് കോണ്‍ഗ്രസ്

ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരു ഓഫീസിൽ പ്രവർത്തിക്കുന്നെന്ന് ആരോപിക്കുന്നതാണ് എഐ വീഡിയോ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: 2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള കത്തിൽ ബിജെപിയുടെ സീൽ പതിച്ച സംഭവത്തിൽ കോൺഗ്രസ് ഇറക്കിയ എഐ വീഡിയോ പിൻ വലിച്ചു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരു ഓഫീസിൽ പ്രവർത്തിക്കുന്നെന്ന് ആരോപിക്കുന്നതാണ് എഐ വീഡിയോ. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശ പ്രകാരം, സീൽ വിവാദവുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ നടപടി ആരംഭിച്ചിരിക്കെയാണ് വീഡിയോ നീക്കിയത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവിൽ ബിജെപി സീൽ വച്ച കത്ത് കമ്മീഷന് ലഭിച്ചിരുന്നു. ഇതേ കത്ത് രാഷ്ട്രീയ പാർട്ടികൾക്ക് തെറ്റായി ഫോർവേഡ് ചെയ്തു. പിശക് തിരുത്താൻ ആവശ്യപ്പെട്ടിരുന്നുവെന്നും, സന്ദേശം പിൻവലിക്കാൻ കത്ത് പുറപ്പെടുവിച്ചിരുന്നുവെന്നും സിപിഐഎം ആരോപണത്തിൽ കമ്മീഷൻ വിശദീകരണം നൽകിയിരുന്നു.

SCROLL FOR NEXT