കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല 
ASSEMBLY ELECTION 2026

മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കില്ല; കടുംപിടുത്തം തുടർന്ന് നേതാക്കൾ

മല്ലികാർജുന ഖാർഗെ ബംഗളൂരുവിലേക്ക് പോയതോടെ ചർച്ച നീളുകയാണ്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ കേരളാ മുഖ്യമന്ത്രിയെ നിശ്ചയിക്കാനായിട്ടില്ല. രമേശ് ചെന്നിത്തലയും, വി.ഡി. സതീശനും, കെ.സി. വേണുഗോപാലും മുഖ്യമന്ത്രിസ്ഥാനത്തിനായി മുന്നിലുള്ളതാണ് ദേശീയ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്.

കഴിഞ്ഞദിവസം ഫലപ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും സമവായം ആകാത്തതിനാൽ പ്രഖ്യാപനം നീളുകയായിരുന്നു. മല്ലികാർജുന ഖാർഗെ ബെംഗളൂരുവിൽ ആയതിനാൽ ഇന്ന് മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കില്ലെന്നാണ് വിവരം.

രണ്ട് ദിവസത്തിന് ശേഷമേ ഖാർഗെ ഡൽഹിയിൽ തിരിച്ചെത്തിക്കുകയെന്നാണ് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചത്. അതേസമയം മുഖ്യമന്ത്രിയെ ഇതുവരെ തീരുമാനിക്കാത്തതിൽ അണികളിൽ പ്രതിഷേധം ശക്തമാവുകയാണ്.

SCROLL FOR NEXT