ഷാനിമോൾ ഉസ്മാൻ 
ASSEMBLY ELECTION 2026

പോളിങ് ബൂത്തിലെ പ്രതിഷേധം; അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്

പോളിങ് സമയത്തിന് ശേഷം ബൂത്തിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് ഷാനിമോൾ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

അരൂർ: പോളിങ് ബൂത്തിൽ പ്രതിഷേധിച്ച അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്. പോളിങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് പൂച്ചാക്കൽ പൊലീസിൻ്റെ നടപടി.

പോളിങ് സമയത്തിന് ശേഷം ബൂത്തിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് ഷാനിമോൾ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. മൂന്ന് മണിക്കൂർ പ്രതിഷേധത്തിനു ശേഷം ഷാനിമോളെ ബൂത്തിൽ കയറ്റുകയായിരുന്നു.

വൈകിട്ട് ബൂത്ത് സന്ദർശിക്കാൻ എത്തിയ സ്ഥാനാർഥിയെ കുറച്ചുപേർ അകത്തേക്ക് കടക്കാൻ അനുവദിക്കാതെ തടഞ്ഞതാണ് പ്രതിഷേധത്തിലേക്ക് വഴിവെച്ചത്. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് പോളിങ്ങ് സമയം കഴിഞ്ഞ ശേഷം ബൂത്തിൽ കയറാൻ ആർക്കും അനുവാദം ഇല്ല.

SCROLL FOR NEXT