അഞ്ച് ജില്ലകൾ തൂത്തുവാരും, സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടാകും: വി.ഡി. സതീശൻ

30 വർഷത്തിനിടയിലെ മികച്ച പ്രവർത്തനമാണ് യുഡിഎഫ് നടത്തിയതെന്നും വി.ഡി. സതീശൻ പറഞ്ഞു.
അഞ്ച് ജില്ലകൾ തൂത്തുവാരും, സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടാകും: വി.ഡി. സതീശൻ
Published on
Updated on

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് ജില്ലകൾ യുഡിഎഫ് തൂത്തുവാരുമെന്ന് വി.ഡി. സതീശൻ. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലെ 43 സീറ്റിലാണ് ക്ലീൻ സ്വീപ് ലഭിക്കുകയെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. അതേസമയം,"രാഷ്‌ട്രീയ വനവാസ"മെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു എന്നും സതീശൻ വ്യക്തമാക്കി.

സംസ്ഥാനത്ത് ഒട്ടാകെ യുഡിഎഫ് തരംഗം ഉണ്ടാകും. നിലവിൽ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ട്. അതിന് ബദൽ സംവിധാനമാണ് യുഡിഎഫ് മുന്നോട്ടുവയ്‌ക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മാറ്റം ഉണ്ടാക്കുമെന്നും, അത് ജനങ്ങളെ ബോധിപ്പിച്ചതിലൂടെ ചർച്ചയ്ക്ക് വഴിയൊരുക്കിയെന്നും വി.ഡി. സതീശൻ പറഞ്ഞു.

അഞ്ച് ജില്ലകൾ തൂത്തുവാരും, സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടാകും: വി.ഡി. സതീശൻ
"ഒരു വോട്ടിന് 15,000 രൂപ വരെ ! നേമത്ത് മദ്യവും പണവും ഒഴുക്കി"; ബിജെപിക്കെതിരെ ആരോപണം ആവർത്തിച്ച് വി. ശിവന്‍കുട്ടി

30 വർഷത്തിനിടയിലെ മികച്ച പ്രവർത്തനമാണ് യുഡിഎഫ് നടത്തിയത്. തുടക്കം മുതലേ വിജയ പ്രതീക്ഷ ഉണ്ട്. ദളിത് - പിന്നാക്ക സംഘടനകളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. യുഡിഎഫിൽ നിന്നും പുറത്ത് പോയവവരെ തിരിച്ചെത്തിക്കാൻ സാധിച്ചു. നല്ല പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. പ്രവാസികൾ കൂടി വന്നിരുന്നെങ്കിൽ പോളിങ് ശതമാനം ഉയർന്നേനെ എന്നും സതീശൻ പറഞ്ഞു.

സിപിഐഎമ്മിൽ നടക്കുന്ന കലാപത്തിന് പിന്നിൽ മുതിർന്ന നേതാക്കന്മാരാണ് എന്നും സതീശൻ ആരോപിച്ചു. യുവ മുഖ്യമന്ത്രിയെയും വനിതാ മുഖ്യമന്ത്രിയേയും കുറിച്ചാണ് എൽഡിഎഫ് ചർച്ച ചെയ്യുന്നത്. എൽഡിഎഫ് അധികാരത്തിൽ വരില്ല. നാട് മുഴുവൻ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച ഫ്ലെക്‌സ് ബോർഡുകളാണ് പ്രചാരണത്തിന് വച്ചതെന്നും സതീശൻ വ്യക്തമാക്കി.

അഞ്ച് ജില്ലകൾ തൂത്തുവാരും, സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടാകും: വി.ഡി. സതീശൻ
മൂന്നാംദിനത്തിലും കണാമറയത്ത് ! ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ ഇന്നും തുടരും

സാമ്പത്തിക പ്രശ്നം ഉള്ളതുകൊണ്ട് ഞങ്ങൾക്കത്ര ഫ്ലെക്‌സ് വെയ്ക്കാൻ പറ്റിയില്ല. സർക്കാരിൻ്റെ പണം ആണ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്, മറ്റ് ഒരു സംസ്ഥാനത്തും ഇത് ഇല്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. ചരിത്രത്തിൽ ആദ്യമായാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മന്ത്രിമാർ അവരുടെ മണ്ഡലം വിട്ട് മറ്റ് മണ്ഡലങ്ങളിൽ പ്രചാരണത്തിന് പോകാതെ നിൽക്കുന്നതെന്നും സതീശൻ വിമർശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com