കണ്ണൂര്‍: മുഖ്യമന്ത്രിക്ക് ആദരമര്‍പ്പിച്ച് നടത്തിയ സാംസ്‌കാരിക സംഗമത്തില്‍ പങ്കെടുത്ത് പ്രകാശ് രാജ്, ടി. പത്മനാഭന്‍ അടക്കമുള്ള പ്രമുഖര്‍. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച പ്രകാശ് രാജ്, പിണറായി കേരളം ഭരിച്ച 10 വര്‍ഷമെന്നത് ദക്ഷിണേന്ത്യക്ക് പ്രതീക്ഷയാണെന്ന് പറഞ്ഞു. കമല്‍ഹാസനും പിണറായിക്ക് ആശംസ അറിയിച്ചു. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി. പത്മനാഭന്‍ ധര്‍മടത്തായിരുന്നു വോട്ടെങ്കില്‍ പിണറായിക്ക് ചെയ്‌തേന്നെ എന്ന് പറഞ്ഞു.
പ്രധാനമന്ത്രിയെ കടന്നാക്രമിച്ചും കേരളത്തെ പുകഴ്ത്തിയുമായിരുന്നു പ്രകാശ് രാജ് സംസാരിച്ചത്. കേരളം ബിജെപി ഭരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പരാമര്‍ശം നടത്താന്‍ മോദിക്ക് നാണമില്ലേ എന്നും ഹിന്ദുരാഷ്ട്രവും ഹിന്ദി രാഷ്ട്രവും നടപ്പിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ബീഫ് കഴിക്കുന്നതില്‍ പ്രശ്‌നമുള്ളവര്‍, ഇവിടുത്തെ ഐക്യത്തില്‍ പ്രശ്‌നമുള്ളവര്‍, കേരളം മോശമെന്ന് പ്രചരിപ്പിക്കുന്ന സിനിമകളെ പ്രോത്സാഹിക്കുന്നവരാണ്. എന്നിട്ട് ഒരു നാണവും ഇല്ലാതെ എങ്ങനെ ഇവിടെ വന്ന് ഭരണം വേണമെന്ന് പറയുന്നു. തെരഞ്ഞെടുപ്പ് ഒരു തമാശയായി മാറ്റുകയാണ്. പ്രധാനമന്ത്രി റീല്‍ രാജയാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യക്ക് പത്ത് വര്‍ഷമായി പ്രതീക്ഷയാണ് പിണറായി വിജയന്‍. ദക്ഷിണേന്ത്യയെ രക്ഷിക്കാന്‍ ബിജെപിയെ ഭയപ്പെടാത്ത മുഖ്യമന്ത്രിമാര്‍ വേണം. കഴിഞ്ഞ 10 വര്‍ഷം പ്രതീക്ഷ തന്നതിന് നന്ദിയെന്നും മുഖ്യമന്ത്രിയോട് പ്രകാശ് രാജ് പറഞ്ഞു.
അതേസമയം താന്‍ ഇന്ന് ജീവനോടെ ഇരുന്ന് സംസാരിക്കുന്നതിന് കാരണം പിണറായി വിജയനാണെന്ന് ടി. പത്മനാഭന്‍ പറഞ്ഞു. കോവിഡ് ബാധിച്ച് താന്‍ ചികിത്സയില്‍ ഇരിക്കെ പിണറായി എല്ലാ ദിവസവും ഡോക്ടര്‍മാരോട് കാര്യങ്ങള്‍ അന്വേഷിച്ചു. തനിക്ക് ധര്‍മടത്തായിരുന്നു വോട്ടെങ്കില്‍ ഉറപ്പായും പിണറായിക്ക് തന്നെ ചെയ്‌തേനെ എന്നും പത്മനാഭന്‍ പറഞ്ഞു.