ASSEMBLY ELECTION 2026

തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം; ബംഗാളിലെ 15 ബൂത്തുകളില്‍ ഇന്ന് റീപോളിങ്

രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് റീ പോളിങ്

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: വോട്ടെടുപ്പിൽ ക്രമക്കേട് ആരോപണം ഉയർന്ന പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ ഇന്ന് റീപോളിങ് നടക്കും. മഗ്രഹത്ത് പശ്ചിമിലെ 11 പോളിങ് സ്റ്റേഷനുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബുത്തുകളിലുമാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. റിട്ടേർണിങ് ഓഫീസർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് റീ പോളിങ്

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത ജാഗ്രതയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംഘർഷ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണലിന് മുൻപ് തന്നെ അതീവ സുരക്ഷയാണ് സംസ്ഥാനത്ത് ഉടനീളം പൊലീസ് ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 23നും 29നും രണ്ട് ഘട്ടങ്ങളായി നടന്ന ബംഗാളിലെ വോട്ടെടുപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്.

77 മണ്ഡലങ്ങളില്‍ റീപോളിങ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ 15 ബൂത്തുകളിലാണ് റീപോളിങ്ങിന് അനുമതി നല്‍കിയിരിക്കുന്നത്. ഡയമണ്ട് ഹാര്‍ബര്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയുടെ മണ്ഡലമാണ്.

ഈ മണ്ഡലത്തില്‍ പലയിടങ്ങളിലും ക്രമക്കേട് നടന്നുവെന്നായിരുന്നു ബിജെപി സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് മുകളിലും സിപിഐഎം സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് മുകളിലുമായി ടേപ്പ് ഒട്ടിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബിജെപിക്ക് വോട്ട് വീണില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് റീപോളിങ്ങിന് വഴിയൊരുങ്ങിയത്.

SCROLL FOR NEXT