"തെരഞ്ഞെടുപ്പ് ബിൽ"; വാണിജ്യ സിലിണ്ടറുകളുടെ വില വർധനയ്‌ക്കെതിരെ രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞതോടെ കേന്ദ്രസർക്കാർ അധിക ചെലവ് വരുത്തിവച്ചിരിക്കുക.
Rahul Gandhi Slams LPG Price Hike After Elections
വാണിജ്യ സിലിണ്ടറുകളുടെ വില വർധനവിനെതിരെ രാഹുൽ ഗാന്ധി
Published on
Updated on

ഡൽഹി: വാണിജ്യ സിലിണ്ടറുകളുടെ വില വർധനയ്‌ക്കെതിരെ ആഞ്ഞടിച്ച് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വാണിജ്യ സിലിണ്ടറുകളുടെ വില 993 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഈ വർധന തെരഞ്ഞെടുപ്പ് ബില്ലാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞതോടെ കേന്ദ്രസർക്കാർ അധിക ചെലവ് വരുത്തിവച്ചിരിക്കുക. മൂന്ന് മാസത്തിനിടെ എൺപത്തിയൊന്ന് ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

Rahul Gandhi Slams LPG Price Hike After Elections
വാണിജ്യ സിലിണ്ടറുകൾക്ക് തീവില! 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ

ചായക്കടകൾ, പ്രാദേശിക ഭക്ഷണശാലകൾ, ഹോട്ടലുകൾ എന്നിവയുൾപ്പെടെയുള്ള ചെറുകിട ബിസിനസുകാർക്ക് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതാണ് ഈ വർധനയെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇത് സാധാരണ പൗരന് അധിക ചെലവാണ്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതിൽ നിന്ന് ലാഭം കൊയ്യുകയാണ് സർക്കാരെന്നും രാഹുൽ ആരോപിച്ചു.

Rahul Gandhi Slams LPG Price Hike After Elections
വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ; കൊൽക്കത്തയിൽ മീറ്റിങ് ചേരുന്നതിന് പൊലീസ് വിലക്ക്
News Malayalam 24x7
newsmalayalam.com