ASSEMBLY ELECTION 2026

ട്വന്റി ട്വന്റിയില്‍ പൊട്ടിത്തെറി; പൂത്തൃക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു; ട്വന്റി ട്വന്റിയ്ക്ക് ഭരണം നഷ്ടമായേക്കും

ട്വന്റി ട്വന്റിയുടെ എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ചാണ് രാജി.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: തെരഞ്ഞെടുപ്പിന് മുമ്പായി ട്വന്റി ട്വന്റിയില്‍ പൊട്ടിത്തെറി. പൂത്തൃക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവച്ചു. ട്വന്റി ട്വന്റിയുടെ എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ചാണ് രാജി.

രാജിക്കാര്യം അറിയിച്ചപ്പോള്‍ സാബു എം. ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോന്‍ അറിയിച്ചു. മുന്‍പ് രാജിവച്ച അംഗം വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇങ്ങനെ ദൈവം നിങ്ങള്‍ക്ക് വരുത്താതെ ഇരിക്കട്ടെ എന്ന് സാബു ജേക്കബ് തന്നോട് പറഞ്ഞിരുന്നു എന്നും ഇത് ഒരു ഭീഷണിയായാണ് തനിക്ക് തോന്നിയതെന്നും പൂജ പറഞ്ഞു.

16 അംഗ ഭരണസമിതിയില്‍ പ്രസിഡന്റിന്റെ രാജിയോടെ ട്വന്റി ട്വന്റിയുടെ ഭരണം നഷ്ടമായേക്കും. നിലവില്‍ 7-7-2 എന്നാണ് കക്ഷി നില. കഴിഞ്ഞ തദ്ദേശതെരെഞ്ഞടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് ട്വന്റി ട്വന്റി ഭരണം പിടിച്ചത്.

SCROLL FOR NEXT