സുവേന്ദു അധികാരി  
ASSEMBLY ELECTION 2026

പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ ശനിയാഴ്ച അധികാരമേൽക്കും; സുവേന്ദു അധികാരി മുഖ്യമന്ത്രിയായേക്കും

നിർണായക ബിജെപി നേതൃയോഗം വെള്ളിയാഴ്ച കൊൽക്കത്തയിൽ

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത: പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ബിജെപിയുടെ നിർണായക നേതൃയോഗം വെള്ളിയാഴ്ച ബംഗാളിൽ ചേരും. മമതയെ വൻ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച സുവേന്ദു അധികാരിയെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാനാണ് ആലോചിക്കുന്നത്. യോഗം സുവേന്ദു അധികാരിയെ ബിജെപിയുടെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റ് സാമിക് ഭട്ടാചാര്യ അധികാരിയുടെ പേര് നിർദേശിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സുവേന്ദു അധികാരിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

സുവേന്ദു അധികാരി, ഭട്ടാചാര്യ, ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ എന്നിവർ രാജ്ഭവനിലെത്തി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. സത്യപ്രതിജ്ഞ ചടങ്ങ് ശനിയാഴ്ച നടക്കുമെന്ന് ഭട്ടാചാര്യ സ്ഥിരീകരിച്ചു.

നോബൽ സമ്മാന ജേതാവ് രബീന്ദ്രനാഥ ടാഗോറിൻ്റെ ജന്മവാർഷികമായ രബീന്ദ്ര ജയന്തിയോട് അനുബന്ധിച്ചായിരിക്കും ഇത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപിയുടെയും സഖ്യകക്ഷികളുടെയും മറ്റ് മുതിർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

SCROLL FOR NEXT