മമത ബാനർജി നിയമിച്ച വിരമിച്ച ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ വിലക്ക്; ഇന്നുമുതൽ ജോലിക്ക് ഹാജരാകേണ്ടെന്ന് നിർദേശം

പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായാണ് വകുപ്പ് തലത്തിൽ തീരുമാനം വന്നിരിക്കുന്നത്
Retired officials appointed by Mamata Banerjee banned from offices
മമത ബാനർജി
Published on
Updated on

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജി നിയമിച്ച വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ വിലക്ക് ഏർപ്പെടുത്തി. വിരമിച്ചിട്ടും സർക്കാർ ഓഫീസുകളിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ ഇന്നുമുതൽ ഹാജരാകേണ്ടെന്നാണ് നിർദേശം. പുതിയ ബിജെപി സർക്കാർ രൂപീകരണത്തിന് മുന്നോടിയായാണ് തീരുമാനം.

ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാല ലോക് ഭവനിൽ നിന്നുള്ള തീരുമാനം എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും കൈമാറി. പുതിയ സർക്കാർ രൂപീകരിക്കുന്നതുവരെ നിർദേശം പ്രാബല്യത്തിൽ തുടരും.

Retired officials appointed by Mamata Banerjee banned from offices
എസ്ഐആറിലൂടെ ഒഴിവാക്കിയത് 91 ലക്ഷം വോട്ടർമാരെ; ബംഗാളിൽ ബിജെപി ഭരണം പിടിച്ചതെങ്ങനെ? കണക്ക് നിരത്തി തൃണമൂൽ കോൺഗ്രസ്

വിവിധ വകുപ്പുകളിൽ ഉപദേഷ്ടാക്കളായി സേവനമനുഷ്ഠിക്കുന്ന വിരമിച്ച ഉദ്യോഗസ്ഥർ ഇതിനകം രാജി സമർപ്പിക്കുകയും, സർക്കാർ മന്ദിരങ്ങൾ ഒഴിഞ്ഞതായും റിപ്പോർട്ടുണ്ട്.

Retired officials appointed by Mamata Banerjee banned from offices
യഥാര്‍ഥ വില്ലന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍; രാജിവെക്കില്ലെന്ന് മമതാ ബാനര്‍ജി
News Malayalam 24x7
newsmalayalam.com