വാഹനം Google
AUTO

വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മഴക്കാലമാണ്, ഇതൊന്ന് ഓർത്തോളൂ

മഴക്കാലത്ത് ഉണ്ടാകുന്ന റോഡപകടങ്ങളിൽ നിന്ന് രക്ഷനേടാൻ ചില മാർഗങ്ങൾ ഉണ്ട്. അവ ഒന്ന് ശ്രദ്ധിച്ചോളൂ.

Author : ന്യൂസ് ഡെസ്ക്

മഴക്കാലത്ത് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന മേഖലകളിൽ ഒന്നാണ് ഡ്രൈവിങ്. മഴക്കാലമാകുമ്പോൾ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. അതുകൊണ്ട് തന്നെ മഴക്കാലങ്ങളിൽ അപകടങ്ങളും പതിവാകുന്നു.

കനത്തമഴ പെയ്യുമ്പോൾ റോഡുകളിൽ നിന്ന് വാഹനങ്ങൾ തെന്നുകയും അത് മറിഞ്ഞ് വീണ് അപകടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നത് ഇപ്പോൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ മഴക്കാലത്ത് ഉണ്ടാകുന്ന റോഡപകടങ്ങളിൽ നിന്ന് രക്ഷനേടാൻ ചില മാർഗങ്ങൾ ഉണ്ട്.

വെള്ളക്കെട്ടുള്ള റോഡുകൾ ഒഴിവാക്കുക

മഴക്കാലത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് വെള്ളക്കെട്ടുള്ള റോഡുകൾ യാത്രയ്ക്ക് തെരഞ്ഞെടുക്കാതിരിക്കുക എന്നത്. എളുപ്പത്തിന് വേണ്ടി ഇത്തരം റോഡുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടത്തിന് ചിലപ്പോൾ നാം വലിയ വിലകൊടുക്കേണ്ടി വരും.

കൂടുതൽ ദൂരം ഈ റോഡുകൾ വഴി സഞ്ചരിക്കണമെങ്കിൽ, ഇത്തരം റോഡുകളിലൂടെയുള്ള യാത്രകൾ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. ആഴത്തിലുള്ള വെള്ളക്കെട്ടിലൂടെയുള്ള യാത്രയിൽ വാഹനങ്ങളുടെ എഞ്ചിൻ ഹൈഡ്രോസ്റ്റാറ്റിക് ലോക്കിന് കാരണമാകും. എഞ്ചിനിൽ വെള്ളം കയറിയാൽ അത് റെഡിയാക്കണമെങ്കിൽ വലിയ തുക ചെലവാക്കേണ്ടിവരും.

പെട്ടെന്ന് ആക്സിലറേറ്റർ പിടിക്കുന്നതോ ബ്രേക്ക് പിടിക്കുന്നതോ ഒഴിവാക്കുക. എന്തെന്നാൽ എഞ്ചിൽ ബേയിലേക്ക് വെള്ളം തെറിക്കുകയോ, വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്തേക്കാം.

സ്ഥിരമായ വേഗത നിലനിർത്തുക

വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലൂടെ മുറിച്ച് കടക്കേണ്ട അവസ്ഥ വന്നാൽ, ഫസ്റ്റ് ഗിയറിൽ സ്ഥിരവും സാവധാനവുമായ വേഗതയിൽ മാത്രം വാഹനമോടിക്കുക. എഞ്ചിൻ വേഗത കൂട്ടാൻ ശ്രദ്ധിക്കുക. പെട്ടെന്ന് ആക്സിലറേറ്റർ പിടിക്കുന്നതോ ബ്രേക്ക് പിടിക്കുന്നതോ ഒഴിവാക്കുക. എന്തെന്നാൽ എഞ്ചിൽ ബേയിലേക്ക് വെള്ളം തെറിക്കുകയോ, വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്തേക്കാം.

എസി ഓഫ് ചെയ്യുക

വെള്ളക്കെട്ടിലൂടെയുള്ള യാത്രകളിൽ എസി ഓഫ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. എസി ഓഫ് ചെയ്യുന്നതിലൂടെ എഞ്ചിനിലെ ലോഡ് കുറയ്ക്കാൻ സാധിക്കും. കൂടാതെ ഫോഗിംങ് തടയുന്നതിനും ഇത് സഹായകരമാകും.

വാഹനം പെട്ടെന്ന് സ്റ്റാർട്ട് ചെയ്യരുത്

വെള്ളക്കെട്ടിൽ മുങ്ങിപ്പോയ ഉടനെ വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. ഇത്തരത്തിൽ പെട്ടെന്ന് വാഹനം സ്റ്റാർട്ട് ചെയ്യുന്നതിലൂടെ വാഹനത്തിൻ്റെ ബോഡിയിലേക്ക് വെള്ളം കയറുന്നതിനും വാഹനം കേടുവരുന്നതിനും കാരണമാകും.

ഹസാർഡ് ലൈറ്റുകളും ഫോഗ് ലാമ്പുകളും ഉപയോഗിക്കുക

കനത്ത മഴയിൽ വാഹനത്തിലൂടെ സഞ്ചരിക്കുമ്പോൾ ഹസാർഡ് ലൈറ്റുകളും ഫോഗ് ലാമ്പുകളും ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം വാഹനം ഓടിക്കുമ്പോൾ ചിലപ്പോൾ വഴി അവ്യക്തമായേക്കാം. കൂടാതെ ഇത്തരം ലൈറ്റുകൾ ഓണാക്കുമ്പോൾ എതിർവശത്ത് നിന്നും വരുന്ന വാഹനങ്ങൾക്കും സഹായകരമാകും.

ടയറുകൾ മികച്ചതല്ലെങ്കിൽ വെള്ളക്കെട്ട് സാന്നിധ്യമുള്ള പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ വാഹനം തെന്നിപ്പോകാനും, അപകടം ഉണ്ടാകാനും സാധ്യത ഉണ്ട്.

ടയറുകൾ മികച്ചതാണെന്ന് ഉറപ്പാക്കുക

വാഹനമോടിക്കുന്നതിന് മുമ്പ് തന്നെ ടയറുകളുടെ കാര്യക്ഷമത പരിശോധിക്കുക. വായു നിറയ്ക്കാത്ത അക്വാപ്ലാനിങ്ങിനുള്ള സാധ്യത വർധിപ്പിക്കുന്നു. ടയറുകൾ മികച്ചതല്ലെങ്കിൽ വെള്ളക്കെട്ട് സാന്നിധ്യമുള്ള പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ വാഹനം തെന്നിപ്പോകാനും, അപകടം ഉണ്ടാകാനും സാധ്യത ഉണ്ട്.

മൺസൂൺ പ്രൂഫ് ആക്‌സസറി

വെള്ളക്കെട്ടിൽ നിന്നും ഈർപ്പത്തിൽ നിന്നും വാഹനങ്ങളെ സംരക്ഷിക്കുന്നതിന് റബർ ഫ്ലോർ മാറ്റുകൾ, വാട്ടർപ്രൂഫ് കാർ സീറ്റ് കവറുകൾ, എന്നിവ ഉപയോഗിക്കുക.

വൈദ്യുത സംവിധാനങ്ങളുടെ സർവീസ്

കാറിൻ്റെ ഇലക്ട്രിക്കൽ സിസ്റ്റങ്ങൾ കൃത്യമായും പരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പഴയ വാഹനങ്ങളിൽ, ഈർപ്പം നിലനിൽക്കുന്നത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും. ബാറ്ററി, ഫ്യൂസുകൾ, ലൈറ്റുകൾ, എന്നിവയുടെ പ്രവർത്തനം മികച്ചരീതിയിലാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

SCROLL FOR NEXT