Source: x/ @TataMotors_Cars
AUTO

സ്‌പെയര്‍ വീല്‍ നല്‍കുന്നത് നിര്‍ത്തി മാരുതിയും ടാറ്റയും; കാരണം വ്യക്തമാക്കി കമ്പനികൾ

2020-ല്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ അനുസരിച്ചാണ് ഈ മാറ്റം.

Author : ന്യൂസ് ഡെസ്ക്

വാഹനങ്ങളുടെ പ്രധാന ഭാഗങ്ങളിലൊന്നാണ് ടയർ. സാധാരണയായി വാഹനങ്ങളിൽ നാല് ടയറുകളും ഒപ്പം ഒരു എക്‌സ്ട്രാ ടയറുമാണ് ഉണ്ടാലുക. ഇത്തരത്തിൽ എക്‌സ്ട്രാ ടയറാണ് സ്‌പെയര്‍ വീല്‍, അതവാ സ്റ്റെപിനി ടയറുകൾ എന്നറിയപ്പെടുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ വേണ്ടിയാണ് ഇത്തരം സ്പെയർ വീലുകൾ വാഹനത്തിൽ സജ്ജമാക്കിയിട്ടുള്ളത്.

ഡ്രൈവിങ്ങിനിടെ വാഹനത്തിൻ്റെ വീലിന് വല്ല കുഴപ്പവും വന്നാൽ ആ സമയങ്ങളിലാണ് സ്പെയർ വീലുകൾ ഉപയോഗപ്പെടുന്നത്. എന്നാൽ ഇനി മുതൽ ഇത്തരത്തിൽ സ്പെയർ വീലുകൾ നൽകേണ്ടതില്ലെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളുടെ പിന്നിലെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനികൾ.

യൂറോപ്യൻ രാജ്യങ്ങളിലാണ് ഈ തീരുമാനം ആദ്യം നടപ്പിലാക്കുന്നത്. 2020-ല്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ അനുസരിച്ച് ഒരു വാഹനത്തില്‍ ട്യൂബ്ലെസ് ടയറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, പഞ്ചര്‍ റിപ്പയര്‍ കിറ്റ് എന്നിവയുണ്ടെങ്കില്‍ സ്‌പെയര്‍ വീല്‍ പ്രത്യേകമായി നൽകേണ്ടതില്ലെന്നാണ് പറയുന്നത്.

പഞ്ച് ഇവി, ടിയാഗോ ഇവി, ഹാരിയര്‍, സഫാരി തുടങ്ങിയ കാറുകളുടെ ടിപിഎംഎസ് ഉള്ള വേരിയന്റുകളില്‍ ടാറ്റ സ്‌പെയര്‍ വീല്‍ നിർത്തലാക്കിയിരുന്നു. ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ കാറുകളുടെ ചില വേർഷനുകളിലും സ്‌പെയര്‍ വീല്‍ നിർത്തലാക്കിയിരുന്നു. എന്നാൽ ഈ കാര്യത്തിൽ പലർക്കും അവബോധമില്ല. വാഹനം വാങ്ങിയതിന് ശേഷമാണ് സ്പെയർ വീൽ ഇല്ലാത്ത കാര്യം പലരും അറിയുന്നത്.

SCROLL FOR NEXT