Source: X/ Badshah
AUTO

"പണ്ട് സെൻ ഓടിച്ചിരുന്ന പയ്യനാ.. ഇപ്പോൾ കണ്ടോ"; ഗാരേജിലെ പുതിയ ആഡംബര കാർ പരിചയപ്പെടുത്തി റാപ്പർ ബാദ്ഷാ

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര കാറുകളിലൊന്നായ ഈ മോഡൽ സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗായകനാണ് അദ്ദേഹം

Author : ന്യൂസ് ഡെസ്ക്

ഡൽഹി: അത്യാഡംബര കാറുകളിലെ പുത്തൻ ശേഖരം സ്വന്തം ഗാരേജിലേക്ക് ചേർത്ത് ഇന്ത്യൻ റാപ്പർ ബാദ്ഷാ. 12.45 കോടി രൂപ വിലമതിക്കുന്ന 'റോൾസ് റോയ്സ് കുള്ളിനൻ ബ്ലാക്ക് ബാഡ്ജ് സീരിസ് ടു' കാറാണ് ഗായകൻ ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര കാറുകളിലൊന്നായ ഈ മോഡൽ സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗായകനാണ് അദ്ദേഹം.

ഇന്ത്യയിൽ റോൾസ് റോയ്‌സിൻ്റെ വിവിധ പതിപ്പുകളുടെ ഉടമകളായ അല്ലു അർജുൻ, ഷാരൂഖ് ഖാൻ, ഭൂഷൺ കുമാർ, അജയ് ദേവ്ഗൺ എന്നിവർ ഉൾപ്പെടുന്ന ഇന്ത്യൻ സെലിബ്രിറ്റികളുടെ ഒരു എലൈറ്റ് സർക്കിളിലേക്കാണ് ഇപ്പോൾ ബാദ്ഷായും ചേരുന്നത്.

റോൾസ് റോയ്സ് കുള്ളിനൻ വാങ്ങിയ വീഡിയോ ബാദ്ഷാ ഇൻസ്റ്റഗ്രാം പേജിലാണ് പങ്കുവച്ചത്. കാറിൽ എക്സ്‌ക്ലൂസീവായി പതിപ്പിച്ച നെയിം ടാഗും ബാദ്ഷാ വെളിപ്പെടുത്തി. "പണ്ട് സെൻ ഓടിച്ചിരുന്ന പയ്യനാ" എന്നും താരം സമൂഹമാധ്യമത്തിൽ കുറിച്ചു. സംഗീത രംഗത്തേക്ക് വന്നതിൽ പിന്നീട് താൻ വാങ്ങുന്ന ആദ്യത്തെ കുറിച്ചാണ് ബാദ്ഷാ ഓർത്തെടുത്തത്.

SCROLL FOR NEXT