Source: Facebook
ENTERTAINMENT

പാട്ടുകൾ 'OG ' തന്നെ ; അമൽ നീരദ് ഫാൻസിന്റെ സ്വന്തം 'ബാച്ച്ലർ പാർട്ടി'

We are still stuck in the original എന്നതാണ് അമൽ നീരദ് ഫാൻസിന്റെ പ്രധാന കമന്റ്. ആദ്യ ഭാഗത്തിലെ 'കാർമുകിലിൻ', 'കപ്പ സോങ്', 'വിജന സുരഭി', 'അയ്യപ്പ' തുടങ്ങി എല്ലാ പാട്ടുകളും വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ട്രെൻഡിംഗായി തുടരുകയാണ് എന്നത് യാഥാർത്ഥ്യമാണ്

Author : ന്യൂസ് ഡെസ്ക്

മലയാള സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ബാച്ചിലർ പാർട്ടി 2' (Bachelor Party 2). ആദ്യ ഭാഗവുമായി ചില താരതമ്യങ്ങൾ സ്വാഭാവികമായും ഉയരുന്നുണ്ടെങ്കിലും, തികച്ചും പുതിയ കഥയും കഥാപാത്രങ്ങളും ഉൾക്കൊള്ളുന്ന ഒരു സ്റ്റാൻഡ്-അലോൺ സീക്വൽ (Standalone Sequel) ആയാണ് ചിത്രം ഒരുങ്ങുന്നത്. 'ബാച്ചിലർ പാർട്ടി' എന്ന പേര് മാത്രമാണ് ആദ്യ ഭാഗവുമായുള്ള ബന്ധം; മറ്റ് താരതമ്യങ്ങളൊന്നുമില്ലാതെ തികച്ചും വ്യത്യസ്തമായ മറ്റൊരു സിനിമയായി വേണം ഇതിനെ കാണാൻ.

സിനിമ പ്രഖ്യാപനം മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുകയും താരതമ്യം ചെയ്യപ്പെടുകയും ചെയ്യുന്ന പ്രധാന ഘടകം ചിത്രത്തിലെ പാട്ടുകൾ തന്നെയാണ്. 'ബാച്ചിലർ പാർട്ടി 2'-ന്റെ ഗാനങ്ങൾ റിലീസായപ്പോൾ ആരാധകർ പ്രതീക്ഷിച്ച അത്രയും വലിയ സ്വീകാര്യത തുടക്കത്തിൽ ലഭിച്ചിട്ടില്ല. എങ്കിലും, തിയേറ്ററിലെ ദൃശ്യ-ശ്രാവ്യ അനുഭവം കൂടി ലഭിക്കുമ്പോൾ ഈ അഭിപ്രായങ്ങളെല്ലാം അനുകൂലമായി മാറുമെന്നാണ് അണിയറപ്രവർത്തകരുടെയും ആരാധകരുടെയും പ്രതീക്ഷ.

"We are still stuck in the original" എന്നതാണ് അമൽ നീരദ് ഫാൻസിന്റെ പ്രധാന കമന്റ്. ആദ്യ ഭാഗത്തിലെ 'കാർമുകിലിൻ', 'കപ്പ സോങ്', 'വിജന സുരഭി', 'അയ്യപ്പ' തുടങ്ങി എല്ലാ പാട്ടുകളും വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ട്രെൻഡിംഗായി തുടരുകയാണ് എന്നത് യാഥാർത്ഥ്യമാണ്. അതിന് രാഹുൽ രാജിന് പ്രത്യേക ക്രെഡിറ്റ് നൽകേണ്ടതുണ്ട്. മാത്രമല്ല, സുഷിൻ ശ്യാം, ഗോപി സുന്ദർ എന്നിവരാണ് അമൽ നീരദിന്റെ റെഗുലർ മ്യൂസിക് ഡയറക്ടർമാർ എങ്കിലും, 'ബാച്ചിലർ പാർട്ടി 2'വിലൂടെ ആദ്യമായിട്ടാണ് ക്രിസ്റ്റോ സേവ്യറും (Christo Xavier) അമൽ നീരദും ഒന്നിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

മലയാള സിനിമയ്ക്ക് പാട്ടുകളുടെ കാര്യത്തിൽ തികച്ചും വ്യത്യസ്തമായ ഒരു വിഷ്വൽ ലാംഗ്വേജ് സമ്മാനിച്ച സംവിധായകനാണ് അമൽ നീരദ്. ആദ്യ ചിത്രമായ 'ബിഗ് ബി'യിൽ തുടങ്ങി 'സാഗർ ഏലിയാസ് ജാക്കി', 'അൻവർ', 'ബാച്ചിലർ പാർട്ടി', 'ഇയ്യോബിന്റെ പുസ്തകം', 'വരത്തൻ', 'ഭീഷ്മ പർവ്വം', 'ബോഗയ്ൻവില്ല' വരെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പാട്ടുകളെല്ലാം ചാർട്ട്ബസ്റ്ററുകളാണ്. അതിനുപുറമെ, ആ പാട്ടുകൾക്കുള്ള വിഷ്വൽ റിപ്പീറ്റ് വാല്യൂ എടുത്തുപറയേണ്ട മറ്റൊരു പ്രധാന ഘടകമാണ്

എന്തായാലും അമൽ നീരദ് എന്ന മേക്കർ തന്നെയാണ് 'ബാച്ചിലർ പാർട്ടി 2'-ന്റെ പ്രധാന ഹൈലൈറ്റ്. ഇതൊരു സമ്പൂർണ്ണ അമൽ നീരദ് മാജിക് തന്നെയായിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.നെസ്‌ലിൻ, കുഞ്ചാക്കോ ബോബൻ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, നദിയ മൊയ്തു, രജിഷ വിജയൻ, ഹൻസിക കൃഷ്ണകുമാർ, ശ്രീനാഥ് ഭാസി, ജ്യോതിർമയി, ചന്തു സലിംകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് .

SCROLL FOR NEXT