മുംബൈ: ആഘോഷങ്ങളുടെ അവസരമായ ദീപാവലി ദിനത്തിൽ മകൻ വിഹാൻ്റെ മുഖം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തി കത്രീന കൈഫും വിക്കി കൗശലും. നവംബർ 7ന് മകന് ഒരു വയസ് പൂർത്തിയായിരുന്നു. പിറന്നാളിന് തൊട്ടടുത്ത ദിവസമാണ് പൊന്നോമന പുത്രനൊപ്പമുള്ള ഫാമിലി ഫോട്ടോ ബോളിവുഡ് താരദമ്പതികൾ ആരാധകർക്കായി പങ്കുവച്ചത്.
"ഇതുവരെയുള്ളതിൽ വച്ച് ഞങ്ങളുടെ ഏറ്റവും തിളക്കമാർന്ന ദീപാവലിയാണിത്. എല്ലാവരുടെ ജീവിതത്തിലും സ്നേഹവും വെളിച്ചവും ആമോദവും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു - വിക്കി, കത്രീന, വിഹാൻ," എന്ന അടിക്കുറിപ്പിനൊപ്പമാണ് മനോഹരമായ ദീപാവലി വൈബിലുള്ള ചിത്രം പങ്കുവച്ചത്. മഞ്ഞ നിറത്തിലുള്ള ജാക്കറ്റിനോടൊപ്പം ചന്ദന നിറത്തിലുള്ള പൈജാമയും ജുബ്ബയുമാണ് കുഞ്ഞു വിഹാൻ ധരിച്ചിരുന്നത്.
സമാനമായ വേഷത്തിൽ തന്നെയാണ് വിക്കി കൗശലും ഉണ്ടായിരുന്നത്. മകൻ്റെ കുസൃതികൾ ഏറെ കൗതുകത്തോടെ ആസ്വദിക്കുന്ന മാതാപിതാക്കളുടെ ചിത്രം ബോളിവുഡ് താരദമ്പതികളുടെ കടുത്ത ആസ്വാദകരുടെ മനംനിറയ്ക്കുന്നതായിരുന്നു. ദീപാവലി ദിനത്തിൽ മഞ്ഞ നിറത്തിലുള്ള ചുരിദാറിലാണ് കത്രീന കൈഫ് പ്രത്യക്ഷപ്പെട്ടത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് താഴെ കമൻ്റ് സെക്ഷനിൽ നിരവധി ബോളിവുഡ് താരങ്ങളും സിനിമാ പ്രവർത്തകരും ആശംസകളുമായെത്തി. "ഓഹ് മൈ ഗോഡ്, ഹാപ്പി ദീവാലി ബ്യൂട്ടിഫുൾ പീപ്പിൾ" എന്നാണ് നടി സോനം കപൂർ കുറിച്ചത്. നടി കിയാര അദ്വാനി നിരവധി ഹാർട്ട് ഇമോജികളും പങ്കുവച്ചു.
മകനൊപ്പമുള്ള കത്രീനയുടെ സന്തോഷകരമായ നിമിഷങ്ങൾ കാണുമ്പോൾ ഈ ലൈഫിൽ ഈ മനോഹര നിമിഷം പിന്നീടുള്ള കാലത്തേക്കായി പോസ് ചെയ്തുവയ്ക്കണമെന്ന് തോന്നാറുണ്ട്. ആ നിമിഷത്തിൽ തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മകനോടൊപ്പമുള്ള ദിവസങ്ങൾ ഒരു മനുഷ്യനെന്ന നിലയിൽ എന്ന കൂടുതൽ സെൻസിറ്റീവാക്കുകയാണ് ചെയ്തതെന്നും വിക്കി മനസ് തുറന്നു.
"പിതൃത്വം ഒരു മാന്ത്രികാനുഭവമാണ്. നിങ്ങൾക്ക് യഥാർത്ഥത്തിൽ എങ്ങനെ തോന്നുന്നുവെന്ന് വിശദീകരിക്കാൻ ചിലപ്പോൾ വാക്കുകൾ മതിയായെന്ന് വരില്ലയ ഒരു മനുഷ്യനെന്ന നിലയിൽ ഈ സമയം നിങ്ങളെ അവിശ്വസനീയമാംവിധം ഉത്തരവാദിത്തം ഉള്ളവരാക്കുന്നു. ഇപ്പോൾ നിങ്ങൾ പറയുന്നതെന്ത് എന്ന് പോലും പ്രത്യേകമായി പരിശീലിക്കണം," യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ വിക്കി പറഞ്ഞു.
2025 നവംബർ 7നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിക്കിയും കത്രീനയും തങ്ങളുടെ മകൻ്റെ ജനനം പ്രഖ്യാപിച്ചത്. രണ്ട് മാസങ്ങൾക്ക് ശേഷം, 2026 ജനുവരിയിൽ ദമ്പതികൾ മകന് വിഹാൻ കൗശൽ എന്ന പേര് നൽകിയെന്നും വെളിപ്പെടുത്തി. എന്നാൽ 2026 ദീപാവലി സമയത്ത് മാത്രമാണ് മകൻ്റെ മുഖം പൊതുസമൂഹത്തിന് മുന്നിൽ കാണിച്ചത്.