കൊച്ചി: സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ് 'വിശ്വനാഥ് ആൻഡ് സൺസ്'. സൂര്യ ഉൾപ്പെടെയുള്ള താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത സിനിമയുടെ കേരളത്തിലെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ലുലു മാളിൽ നടന്നത്. ഇവന്റിൽ പങ്കെടുത്ത സിനിമയിലെ നായിക മമിത ബൈജുവിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
"2015ൽ കൊച്ചി ലുലു മാളിൽ ഒരു ഇവന്റിനായി സാർ എത്തിയിരുന്നു. അന്ന് ഞാൻ എട്ടാം ക്ലാസിലും എന്റെ ചേട്ടൻ പതിനൊന്നിലും പഠിക്കുകയാണ്. അന്ന് ചേട്ടനും ചേട്ടന്റെ കൂട്ടുകാരും കൂടെ സൂര്യയെ കാണാൻ ലുലുവിലേക്ക് പോയി. എനിക്കും സൂര്യ സാറിനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു പക്ഷേ എന്നെ പാരെന്റ്സ് വിട്ടില്ല. അന്ന് കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് വരിക എന്നത് തന്നെ വലിയ കാര്യമാണ്. അതും ബസിൽ. അന്ന് ചേട്ടൻ സൂര്യ സാറിനെ കണ്ടു ഫോട്ടോ എടുത്തു തിരിച്ചുവന്നു. അത് എന്നെ കാണിച്ചപ്പോൾ എനിക്ക് വിഷമമായി. പക്ഷേ ഇന്ന് ട്രിവാൻഡ്രം ലുലു മാളിൽ സാറിന്റെ കൂടെ, സാറിന്റെ പടത്തിൽ അഭിനയിച്ച് ഇവിടെ നിൽക്കാൻ പറ്റുന്നത് എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്", മമിതയുടെ വാക്കുകൾ. ഒരു ഫാൻ ഗേൾ എന്ന നിലയിൽ താനും ഈ സിനിമ കാണാൻ കാത്തിരിക്കുകയാണെന്നും നടി കൂട്ടിച്ചേർത്തു.
'വിശ്വനാഥ് ആൻഡ് സൺസ്' ആഗോള റിലീസ് 2026 ഓഗസ്റ്റ് 14നാണ്. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സൂര്യയുടെ കരിയറിലെ 46ാം ചിത്രമായി എത്തുന്ന 'വിശ്വനാഥ് ആൻഡ് സൺസ്', ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലക്കി ഭാസ്കറി'ന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്. അദ്ദേഹം തന്നെയാണ് സിനിമയുടെ തിരക്കഥയും.
ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ - കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ - ശ്രീവാസ്തവ , കോ-ഡയറക്ടർ - അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ - വാസുദേവ റാവു മൊജ്ജാദ, ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് - ടി. ഉദയ് കുമാർ, ടീസർ കട്ട് - ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ - ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ - ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് - വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം - ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ - അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് - സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ - രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ - കബിലൻ, ഡിജിറ്റൽ . മാർക്കറ്റിംഗ് - സന്ദീപ് കുൽക്കർണി, പിആർഒ- ശബരി.