MOVIES

ഷാജി പാപ്പൻ റിട്ടേൺസ്..! 'ആട് 3'യ്ക്കായി താടി വടിച്ച് ജയസൂര്യ

എട്ടുവർഷത്തിന് ശേഷം പാപ്പൻ വീണ്ടുമെത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് നടൻ ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവെച്ചത്

Author : ന്യൂസ് ഡെസ്ക്

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബജറ്റ് ചിത്രത്തിനായി വീണ്ടും ഷാജി പാപ്പനായി നടൻ ജയസൂര്യ. പാപ്പനായി മാറുന്നതിനായി തൻ്റെ താടി വടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ജയസൂര്യ പാപ്പൻ്റെ തിരിച്ചുവരവ് അറിയിച്ചത്. എട്ടുവർഷത്തിന് ശേഷം പാപ്പൻ വീണ്ടുമെത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് നടൻ ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. ആട് 3 എന്ന ഹാഷ്ടാ​ഗും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. ഷാജി പാപ്പൻ റിട്ടേൺസ് എന്ന പാട്ടാണ് വീഡിയോയ്ക്കായി ഉപയോ​ഗിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ സഹനിർമാതാവായ വിജയ് ബാബുവിനെ വീഡിയോ കോൾ ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.

ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബി​ഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. നേരത്തെ ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് തീയതിയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. 2026 മാര്‍ച്ച് 19ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. ചിത്രത്തിന്റെ പുതിയ പോസ്റ്ററും റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് പുറത്ത് വിട്ടിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ 23ാമത്തെ ചിത്രമാണ് ആട് 3.

ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന എപ്പിക്-ഫാന്റസി ചിത്രമായ ആട് 3 ചിത്രീകരണം പുരോഗമിക്കുകയാണ്. ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ ഉള്‍പ്പെടെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും.

SCROLL FOR NEXT