തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സർക്കാരിന്റെ കാലത്ത് എൽഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് വളയല്‍ സമരം 12 വർഷത്തിന് ശേഷം പുനരാവിഷ്കരിച്ചു. നിവിൻ പോളി നായകനായ ബി. ഉണ്ണികൃഷ്ണൻ സിനിമയുടെ ചിത്രീകരണത്തിനായാണ് സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്ന് രാവിലെ സമരം പുനരാവിഷ്കരിച്ചത്. പൊളിറ്റിക്കല്‍ ഡ്രാമ ഴോണറിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
ആർഡി ഇലുമിനേഷൻസും ശ്രീ ഗോകുലം മൂവീസും ചേർന്ന് നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പേര് ഇനിയും തീരുമാനിച്ചിട്ടില്ല. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹ നിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. രാഷ്ട്രീയ പ്രാധാന്യമുള്ള സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
നിവിൻ പോളിയെ കൂടാതെ ബാലചന്ദ്രമേനോൻ, സബിത ആനന്ദ്, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, നിഷാന്ത് സാഗർ, ഷറഫുദ്ദീൻ, സായ്കുമാർ, മണിയൻപിള്ള രാജു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പുതുമുഖം നീതു കൃഷ്ണയാണ് നായിക.
ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. സംഗീതം -ജസ്റ്റിൻ വർഗീസ്, എഡിറ്റർ- മനോജ് സി.എസ്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്ട്രോളർ- അരോമ മോഹൻ, ആർട്ട് ഡയറക്ടർ - അജി കുറ്റ്യാനി, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യും - സിജി തോമസ്, ചീഫ് അസ്സോ. ഡയറക്ടർ ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ -സുഗീഷ് എസ്ജി, പിആർഒ - സതീഷ് എരിയാളത്ത്, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻ - യെല്ലോ ടൂത്ത്. പിആർ –മാർക്കറ്റിങ് കണ്ടന്റ് ഫാക്ടറി.