MOVIES

'ഭീഷ്മർ' റിലീസ് നാളെ; തിയേറ്റർ ലിസ്റ്റ് പുറത്ത്

ഡ്രീം ബിഗ്‌ ഫിലിംസ് ആണ് സിനിമ വിതരണത്തിന് എത്തിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ധ്യാൻ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രം 'ഭീഷ്മർ' നാളെ തീയേറ്ററിലേക്ക്. ഡ്രീം ബിഗ്‌ ഫിലിംസ് ആണ് സിനിമ വിതരണത്തിന് എത്തിക്കുന്നത്. നാളെ സിനിമ റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ ലിസ്റ്റും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

ഒരു 'മ്യൂസിക്കൽ റൊമാൻ്റിക് ഫാമിലി ഫൺ ഫിൽഡ് ത്രില്ലർ' ആയാണ് ഭീഷ്മർ ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മർ. സൂപ്പർ ഹിറ്റായ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ 42 ദിവസങ്ങൾ കൊണ്ടാണ് ഭീഷ്മരുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത് രഞ്ജിൻ രാജാണ്. 'പാൽനിലാ പുഞ്ചിരി' എന്ന ഗാനത്തിന് കെ.എ. ലത്തീഫും സംഗീതം നൽകിയിരിക്കുന്നു. ബി.കെ. ഹരിനാരായണൻ (അമ്പലപ്രാവിന്റെ, ഇത്തിരി പോന്നൊരു) , സന്തോഷ് വർമ്മ (കാട്ടുപുലി, കല്യാണം കല്യാണം), ഒ.എം. കരുവാരക്കുണ്ട് ('പാൽനിലാ പുഞ്ചിരി') എന്നിവരുടേതാണ് വരികൾ.

ബോബൻ കലാസംവിധാനവും മഞ്ജുഷ രാധാകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ മേക്കപ്പ് സലാം അരൂക്കുറ്റിയാണ്. ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവർ ചേർന്ന് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. സച്ചിൻ സുധാകരൻ സൗണ്ട് ഡിസൈനും വിഷ്ണു സുജാതൻ സൗണ്ട് മിക്സിംഗും നിർവഹിച്ചിരിക്കുന്നു.

മറ്റ് അണിയറ പ്രവർത്തകർ : വിഎഫ്എക്സ്: നിതിൻ നെടുവത്തൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പൽ, ഡിസൈനർ: മാമി ജോ, സ്റ്റിൽസ്: അജി മസ്കറ്റ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സജിത്ത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: രാജീവ് പെരുമ്പാവൂർ, പി.ആർ.ഒ: പ്രതീഷ് ശേഖർ.

SCROLL FOR NEXT