മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി; 'കറക്ക'ത്തിലെ ‘തിരിച്ചു പോണം’ വീഡിയോ ഗാനം പുറത്ത്

സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന 'കറക്കം' ഉടൻ തന്നെ തിയേറ്ററുകളിലെത്തും
'കറക്ക'ത്തിലെ  ‘തിരിച്ചു പോണം’ വീഡിയോ ഗാനം
'കറക്ക'ത്തിലെ ‘തിരിച്ചു പോണം’ വീഡിയോ ഗാനം
Published on
Updated on

കൊച്ചി: മലയാള സിനിമയിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'കറക്ക'ത്തിലെ ‘തിരിച്ചു പോണം’ വീഡിയോ ഗാനം പുറത്തിറങ്ങി. ക്രൗൺ സ്റ്റാർസ് എന്റർടെയ്‌ൻമെന്റിന്റെയും ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിലെ ഈ ഗാനം പ്രമുഖ സംഗീത ലേബലായ ടി-സീരീസിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ടി സീരീസ് തന്നെയാണ് ചിത്രത്തിന്റെ സംഗീതവകാശങ്ങളും സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ ഹൊറർ അന്തരീക്ഷവും ക്രിയേറ്റീവ് ആയ കഥപറച്ചിലും ഒത്തുചേരുന്ന വേറിട്ടൊരു അനുഭവമാണ് ഈ ഗാനം സമ്മാനിക്കുന്നത്.

പരിചിതമായ സംഗീത ശൈലികളിൽ നിന്ന് മാറിനിൽക്കുന്ന, തികച്ചും വ്യത്യസ്തവും ആകർഷകവുമായ ഒന്നാണ് ഈ ഗാനം. സാം സി.എസ് ഈണം നൽകിയ ഈ പാട്ട് രശ്മി സതീഷ് ആണ് പാടിയിരിക്കുന്നത്. അൻവർ അലിയുടേതാണ് വരികൾ. സംഗീതത്തെയും ഹൊററിനെയും ഒരേപോലെ കോർത്തിണക്കാനാണ് 'കറക്ക'ത്തിൽ ശ്രമിക്കുന്നത്.

'കറക്ക'ത്തിലെ  ‘തിരിച്ചു പോണം’ വീഡിയോ ഗാനം
ടൈംലൈൻ മാറിയാലും മാറാത്ത പാപ്പന്റെ തലവേദനകൾ; AADU 3 REVIEW

ഗാനത്തെക്കുറിച്ച് ഗായിക രശ്മി സതീഷ് പറഞ്ഞത് ഇങ്ങനെയാണ്: "അൻവർ അലിയുടെ വരികൾക്ക് സാം സി.എസ് നൽകിയ മനോഹരമായ ഈ ഗാനം ആലപിക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. സാധാരണ കേട്ടുപരിചയിച്ച പോലെയുള്ള ഒന്നല്ല ഈ ഗാനം. തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണിത്. ആസ്വാദകരുടെ മനസിൽ തങ്ങിനിൽക്കുന്ന ഒരു പ്രത്യേക അനുഭൂതി ഇതിനുണ്ട്. പ്രേക്ഷകർ ഇത് ഏറ്റെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

'കറക്ക'ത്തിലെ  ‘തിരിച്ചു പോണം’ വീഡിയോ ഗാനം
മോദി ഇല്ലായിരുന്നെങ്കിലോ? പ്രൊപ്പഗാണ്ട ഫ്ലേവറിൽ ഒരു റിവഞ്ച് സ്റ്റോറി | DHURANDHAR 2 REVIEW

കിംബർലി ട്രിനിഡാഡും അങ്കുഷ് സിംഗും ചേർന്ന് ക്രൗൺ സ്റ്റാർസ് എന്റർടെയ്‌ൻമെന്റും ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന 'കറക്കം' ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, ഷൗൺ റോമി, സിദ്ധാർത്ഥ് ഭരതൻ, അഭിരാം രാധാകൃഷ്ണൻ, പ്രവീൺ ടി.ജെ. തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിനിമയുടെ കരുത്തുറ്റ സാങ്കേതിക പ്രവർത്തകരും സംഗീതത്തിന് പ്രാധാന്യം നൽകുന്ന കഥാപരിസരവും മലയാള സിനിമയിലെ പുത്തൻ പരീക്ഷണമായിരിക്കും എന്ന് ഉറപ്പുനൽകുന്നു. മിസ്റ്ററിയും ഹൊററും സംഗീതവുമായി ചേർത്തുവെക്കുന്ന 'കറക്കം', പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു സിനിമാനുഭവം നൽകാനായി ഒരുങ്ങുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com