'ഹരിവരാസനം' പൂജാ ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 
MOVIES

ഒരു സിനിമയിലെ എല്ലാവരും തൂഫാൻ വാരിയേഴ്‌സ്; 'ഹരിവരാസനം' പൂജാ ചടങ്ങുകളോടെ ആരംഭിച്ചു

'സാൾട്ട് മാംഗോ ട്രീ', 'തൃശൂർ പൂരം' എന്നിവയ്ക്ക് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സൈജു കുറുപ്പ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹരിവരാസനം'. സെറ്റിലെ മുഴുവൻ പേരും 'തൂഫാൻ വാരിയേയ്സ്' ആയ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചിത്രാഞ്ജലിയിൽ ഇന്ന്‌ രാവിലെയായിരുന്നു ചടങ്ങ്. തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രത്തിലെ എല്ലാവരെയും അഭിനന്ദിച്ച മന്ത്രി നായകനായ സൈജു കുറുപ്പിനും ചിത്രത്തിന്റെ സംവിധായകൻ രാജേഷ് നായർ, നിർമാതാവ് അജിത്ത് വിനായക, ശരത് വിനായക, തിരക്കഥാകൃത്ത് ഡോ. കെ. അമ്പാടി, നായിക സിതാര വിജയൻ, ഛായാഗ്രാഹകൻ സജാദ് കക്കു, കലാസംവിധായകൻ രാഖിൽ എന്നിവർക്ക് തൂഫാൻ വാരിയർ ബാഡ്‌ജും നൽകി.

സിനിമയുടെ ആവശ്യത്തിനായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ തയ്യാറാക്കിയ ശബരിമലയുടെ സെറ്റിന്റെ ഭാഗമായ പതിനെട്ടാം പടിക്കു മുന്നിൽ വച്ച് നടന്ന പരിപാടിയിൽ സംസ്ഥാന സർക്കാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ക്ഷണിക്കപ്പെട്ട സിനിമാ താരങ്ങൾ, സാങ്കേതികപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

'ലഹരിയില്ലാത്ത സിനിമാ സെറ്റ്' എന്ന സന്ദേശമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സമൂഹത്തിന് മുന്നിൽ ഉയർത്തുന്നത്. സമൂഹത്തെ ശക്തമായി സ്വാധീനിക്കാൻ കഴിയുന്ന മാധ്യമമാണ് സിനിമ. അതുകൊണ്ടുതന്നെ ലഹരിവിരുദ്ധ ബോധവത്കരണത്തിൽ സിനിമാ മേഖലയുടെ പങ്കാളിത്തം വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും എന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

'ഹരിവരാസനം' സിനിമയുടെ പൂജാ ചടങ്ങ്

മലയാളികൾക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. 'സാൾട്ട് മാംഗോ ട്രീ', 'തൃശൂർ പൂരം' എന്നിവയ്ക്ക് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹരിവരാസനം'. ചിത്രത്തിന്റ രചന നിർവഹിക്കുന്നത് ഡോ.അമ്പാടി കെ ആണ്. രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

പ്രോജക്ട് ഡിസൈനർ : ആർ ജയചന്ദ്രൻ, ഡി ഓ പി : സജാദ് കാക്കു, എഡിറ്റർ : അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ : ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ : രാഖിൽ, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : പാർത്ഥൻ. സി, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, അസ്സോസിയേറ്റ് ഡയറക്റ്റർ : നിധീഷ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ : ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ: പ്രതീഷ് ശേഖർ.

SCROLL FOR NEXT