'രാമായണ'യിലെ ദൃശ്യങ്ങൾ ചോർന്നു? എഐ എന്നും അല്ലെന്നും വാദം

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് 'രാമായണ'
'രാമായണ' സിനിമയിൽ രൺബീർ കപൂർ
'രാമായണ' സിനിമയിൽ രൺബീർ കപൂർ
Published on
Updated on

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന നമിത് മൽഹോത്രയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'യിലെ ചില രംഗങ്ങൾ ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ടുകൾ. സിനിമയിൽ രാമനായി വേഷമിടുന്ന രൺബീർ കപൂർ ഒരു നിഗൂഢ ജീവിയുമായി യുദ്ധത്തിൽ ഏർപ്പെടുന്ന രംഗം ചോർന്നതായി സൂചിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ചിത്രത്തിലേതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ അതിവേഗമാണ് വിവിധ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നത്. ഇത് യാഥാർഥ ദൃശ്യങ്ങളാണോ എന്ന സംശയത്തിലാണ് ഇപ്പോൾ ആരാധകർ.

സിനിമയുടെ റിലീസിന് മുന്നോടിയായി തിരഞ്ഞെടുത്ത കാണികൾക്കായി അണിയറപ്രവർത്തകർ സംഘടിപ്പിച്ച പ്രത്യേക പ്രീമിയറിൽ നിന്നോ പ്രൊമോഷൻ പരിപാടികളിൽ നിന്നോ രഹസ്യമായി പകർത്തിയ ദൃശ്യങ്ങളാണിതെന്നാണ് പല സോഷ്യൽ മീഡിയ പേജുകളും അവകാശപ്പെടുന്നത്. എന്നാൽ, ദൃശ്യങ്ങൾ ചോർന്നതായി അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചില ഫാൻ പേജുകൾ, ഇത് ചോർന്ന ദൃശ്യമല്ലെന്നും എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത വീഡിയോ ആണെന്നും അഭിപ്രായപ്പെടുന്നുണ്ട്.

'രാമായണ' സിനിമയിൽ രൺബീർ കപൂർ
അനുഷ്കയുടെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് സമാന്ത; മുന്നിൽ കല്യാണി പ്രിയദർശൻ

രൺബീർ കപൂറിന്റെ ക്യാരക്ടർ ടീസറും ഒരു ഇൻട്രൊഡക്ഷൻ വീഡിയോയും മാത്രമാണ് ഇതുവരെ സിനിമയുടേതായി പുറത്തുവന്നിട്ടുള്ളത്. രൺബീർ കപൂറിന്റെ ക്യാരക്ടർ ടീസർ വലിയ തോതിൽ ട്രോളുകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. വലിയ ബജറ്റിൽ എത്തുന്ന ചിത്രത്തിന്റെ വിഎഫ്‌എക്സ് നിലവാരമാണ് കാണികളെ ചൊടിപ്പിച്ചത്. സിനിമയുടെ വിഎഫ്‌എക്‌സിന് പിന്നിൽ, എട്ട് തവണ അക്കാദമി അവാർഡ് നേടിയ വിഷ്വൽ എഫക്ട്സ് സ്റ്റുഡിയോയായ ഡിഎൻഇജി ആണ്. എന്നാൽ, ടീസറിലെ വിഷ്വലുകളിൽ ഇത് കാണാനില്ലെന്നായിരുന്നു വിമർശനം.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് 'രാമായണ'. ഏകദേശം 4,000 കോടി രൂപയാണ് സിനിമകളുടെ ബജറ്റായി കണക്കാക്കുന്നത്. അതിൽ വലിയൊരു പങ്ക് വിഷ്വൽ എഫക്ടുകൾക്കും സെറ്റുകൾക്കുമായിട്ടാണ് ചെലവഴിച്ചിരിക്കുന്നത്. രൺബീർ കപൂറിന് പുറമേ യഷ് (രാവണൻ), സായ് പല്ലവി (സീത), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ) എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ശ്രീധർ രാഘവൻ ആണ് തിരക്കഥ ഒരുക്കുന്നത്. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

'രാമായണ' സിനിമയിൽ രൺബീർ കപൂർ
"ഗീതുവിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല"; 'ടോക്സിക്' ഗ്ലിംപ്സിൽ സോഷ്യൽ മീഡിയ രണ്ടുതട്ടിൽ

പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ഈ ബ്രഹ്മാണ്ഡ ചലച്ചിത്ര പരമ്പര ഒരുങ്ങുന്നത്. 'രാമായണ: പാർട്ട് 1' ഈ വർഷം ദീപാവലിക്ക് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. ഇത് 2027 ദീപാവലിക്ക് പുറത്തിറക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com