കാന്താര ചാപ്റ്റർ 1 Source: Social Media
MOVIES

കാന്താരയിലെ ആ കഥാപാത്രം ഇദ്ദേഹമാണ്; സസ്പെൻസ് വെളിപ്പെടുത്തി ഹോംബാലെ ഫിലിംസ്

ഋഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കളക്ഷൻ റെക്കോഡുകളിൽ തിളക്കമാർന്ന നേട്ടവുമായി മുന്നോട്ടു കുതിക്കുകയാണ് കാന്താര. ചിത്രത്തിലെ ഗംഭീരപ്രകടനം കണ്ട് പ്രേക്ഷകർ വിസ്മയിച്ചിരിക്കുകയാണ്. അതിനിനിടെ കാന്താരയിലെ വമ്പൻ സസ്പെൻസ് വെളിപ്പെടുത്തി ഹോംബാലെ ഫിലിംസ്. കാന്താര ചാപ്റ്റർ വണ്ണിൽ നായകനായ ബെർമനെ കൂടാതെ, മായരൂപനെയും അവതരിപ്പിച്ചത് ഋഷഭ് ഷെട്ടിയാണെന്നതാണ് ആ രഹസ്യം.

മായക്കാരനാകുന്ന ഋഷഭിൻ്റെ മേക്കപ്പ് വീഡിയോ പുറത്തുവിട്ടാണ് ഈ കാര്യം അറിയിച്ചത്. ഓരോ ദിവസവും ആറ് മണിക്കൂറോളം ചെലവഴിച്ചാണ് ഋഷഭ് മായാരൂപനായി മാറിയത്. പുലർച്ചെ ഒരു മണിക്കും രണ്ടു മണിക്കുമാണ് ഈ കഥാപാത്രത്തിനുവേണ്ടി മേക്കപ്പ് ആരംഭിച്ചിരുന്നത്. പുലർച്ചെ ആകുമ്പോഴേക്കും മേക്കപ്പ് അവസാനിപ്പിച്ച് സെറ്റിലേക്ക് പോകുന്നതായിരുന്നു ഋഷഭിൻ്റെ പതിവ്.

ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത 'കാന്താര'യുടെ പ്രീക്വല്‍ ആയ 'കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1 ഒക്ടോബർ 2 നാണ് പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ഞെട്ടിക്കുന്ന കളക്ഷനാണ് ചിത്രം എല്ലാ ഭാഷകളില്‍ നിന്നുമായി സ്വന്തമാക്കിയിയത്. ഋഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മണ്ണ്, മനുഷ്യന്‍, മിത്ത് എന്നിവയുടെ ആഴത്തിലുള്ള സംയോജനമാണ് 'കാന്താര ചാപ്റ്റർ 1'. സിനിമയുടെ ദൃശ്യഭാഷയും കഥപറച്ചില്‍ രീതിയും കേരളത്തിലെ പ്രേക്ഷകരെ അതീവമായി ആകർഷിച്ചു.2024 ല്‍ 'കാന്താര'യിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രം നേടി.

SCROLL FOR NEXT