ജയസൂര്യ ചിത്രം 'കത്തനാർ' 
MOVIES

'കത്തനാർ' ടീസർ ട്രെയ്‌ലർ ഗ്ലോബൽ ട്രെൻഡിങ്; ജയസൂര്യ ചിത്രം റിലീസിനൊരുങ്ങുന്നു

റോജിൻ തോമസ് ആണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധാനം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന 'കത്തനാർ' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസർ ട്രെയ്‌ലർ മാർച്ച് 31നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത നിമിഷം മുതൽ സമൂഹമാധ്യമങ്ങളിൽ വമ്പൻ ചർച്ചയായി മാറിയ ട്രെയ്‌ലർ, യൂട്യുബിൽ ആഗോള തലത്തിൽ ട്രെൻഡിങ്ങാണ്. 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് എത്തിയ ചിത്രം ഒട്ടേറെ വിദേശ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തും എത്തി ചരിത്രമാവുകയാണ്.

കുവൈറ്റ്, ഒമാൻ , ഖത്തർ എന്നിവിടങ്ങളിൽ ഒന്നാം സ്ഥാനത്തു ട്രെൻഡ് ചെയ്യുന്ന ഈ ടീസർ ട്രെയ്‌ലർ, ഓസ്‌ട്രേലിയയിൽ 13ാം സ്ഥാനത്തും ബംഗ്ലാദേശിൽ 21ാം സ്ഥാനത്തുമാണ് ട്രെൻഡ് ചെയ്യുന്നത്. സൗദി അറേബ്യയിൽ യൂട്യൂബിൽ രണ്ടാം സ്ഥാനത്ത് ട്രെൻഡ് ചെയ്യുന്ന ട്രെയ്‌ലർ കാനഡയിൽ 11ാം സ്ഥാനത്തും, അയർലണ്ടിൽ ഏഴാം സ്ഥാനത്തുമാണ് നിൽക്കുന്നത്. നെതർലൻഡിൽ 23ാം സ്ഥാനത്താണ് ട്രെയ്‌ലർ ട്രെൻഡ് ചെയ്യുന്നത്. ഇത് ചിത്രത്തിന്റെ ട്രെയ്‌ലറിന് ലഭിച്ച ആഗോള സ്വീകാര്യതയാണ് കാണിച്ചു തരുന്നത്. മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത വിസ്മയങ്ങളുടെ ഒരു ലോകമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ ട്രെയ്‌ലർ സമ്മാനിച്ചത്.

റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് , റോജിൻ തോമസ് എന്നിവർ ചേർന്നാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനഘട്ടത്തിലാണ്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കൊ-പ്രൊഡ്യൂസേഴ്സ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.

ഛായാഗ്രഹണം- നീൽ ഡി കുഞ്ഞ, സംഗീതം- രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, എഡിറ്റിങ്, വിഎഫ്എക്സ് ഡയറക്ടർ - റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ - രാജീവൻ, ആക്ഷൻ ഡിസൈൻ - റോജിൻ തോമസ്, ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, ഹെഡ് ഓഫ് ടെക്നോളജീസ് - സെന്തിൽ നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ധു പനക്കൽ, കലാ സംവിധാനം - അജി കുട്ടിയാനി, രാം പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് - ശാലം, ഗോപേഷ് ശരത്, മേക്കപ്പ് - റൊണക്സ് സേവ്യർ, വസ്ത്രങ്ങൾ - അനീഷ് തൊടുപുഴ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ഓഡിയോഗ്രഫി - അജിത് എ ജോർജ്, കളറിസ്റ്റ് - ലൂക്കാസ്, വിഎഫ്എക്സ് ആൻഡ് ഡിഐ സ്റ്റുഡിയോ - പോയറ്റിക് , പിആർഒ - ശബരി, വാഴൂർ ജോസ്.

SCROLL FOR NEXT