MOVIES

"ഫഹദിന് ഒന്നു പാളിപ്പോയി... പക്ഷേ, മികച്ച ചിത്രങ്ങളിലൊന്നാണ് ഓടും കുതിര ചാടും കുതിര": ജീൻ പോൾ ലാൽ

ഞണ്ടുകളുടെ നാട്ടിലൊരിടവേള എന്ന ചിത്രത്തിന് ശേഷം അല്‍ത്താഫ് സംവിധാനം ചെയ്ത ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'

Author : ന്യൂസ് ഡെസ്ക്

ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ അത്ര വിജയം കണ്ടില്ല. എന്നാൽ ഓടിടി റിലീസിനു ശേഷം ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് നടനും സംവിധായകനുമായി ജീൻ പോൾ ലാൽ നടത്തിയ പ്രതികരണമാണ് ചർച്ചയാകുന്നത്. തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ചിത്രമാണ് 'ഓടും കുതിര ചാടും കുതിര' എന്ന് പറഞ്ഞ ജീൻ ചിത്രം ഫഹദിന്റെ കയ്യിൽ നിന്ന് അല്പം പാളിയതാണെന്നും ഒരു പ്രമൂുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഫഫയുടെ കയ്യിൽ നിന്ന് അല്പം പാളിപ്പോയതാണ്. അൽത്താഫിന്റെ സംസാരം ഭയങ്കര അടിപൊളിയാണ്. ഫഫ അത് ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്ന് തോന്നുന്നു. അതുപക്ഷേ അൽത്താഫിനെ പറ്റത്തൊള്ളൂ. അവരുടെ ഫ്രണ്ട്സ് സർക്കിളിൽ അത് വർക്കാകുമെന്ന് വിചാരിച്ചു കാണും. പക്ഷേ അത് വളരെ നേർത്ത ഒരു ലൈനാണ്. ഒന്ന് മാറി ചവിട്ടിയാൽ പാളിപ്പോകും. മലയാളത്തിൽ ഞാൻ കണ്ട മികച്ച ചിത്രങ്ങളിലൊന്നാണ് 'ഓടും കുതിര ചാടും കുതിര' ജീൻ പറഞ്ഞു.

ഞണ്ടുകളുടെ നാട്ടിലൊരിടവേള എന്ന ചിത്രത്തിന് ശേഷം അല്‍ത്താഫ് സംവിധാനം ചെയ്ത ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റിലീസിന് പിന്നാലെ, വലിയ തോതിലുള്ള വിർശനങ്ങളാണ് 'ഓടും കുതിര ചാടും കുതിര' നേരിട്ടത്. എന്നാല്‍, ഒടിടിയില്‍ എത്തിയതോടെ ഈ അഭിപ്രായം മാറി മറിയുകയായിരുന്നു.

സംവിധായകന്‍ അല്‍ത്താഫ് സിനിമയില്‍ ഒരുക്കിയ അസംബന്ധ തമാശകള്‍ (Absurd Comedy) സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. പ്രത്യേകിച്ച് ലാല്‍-സുരേഷ് കൃഷ്ണ കോംപോയില്‍ എത്തിയ രംഗങ്ങള്‍. സെല്‍ഫ് ട്രോളുകള്‍ ഉള്‍പ്പെടെ 'ലാല്‍ ഷോ' ആണ് ഓടും കുതിര ചാടും കുതിര. പ്രേക്ഷകർക്ക് ഴോണർ പിടികിട്ടാത്തതാണ് സിനിമ തിയേറ്ററില്‍ പരാജയപ്പെടാന്‍ കാരണം എന്നാണ് സോഷ്യല്‍ മീഡിയയിലെ വിലയിരുത്തല്‍. ഫഹദ്, കല്യാണി, രേവതി പിള്ള, ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോർട്ട് എന്നിവരുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

SCROLL FOR NEXT