കൊച്ചി: ക്രിസ്ത്യൻ സമൂഹത്തിലെ ഒരു പ്രധാന ചടങ്ങാണ് മധുരം വെപ്പ്. ഈ ചടങ്ങിന്റെ പശ്ചാത്തലത്തിൽ രസകരമായ ഒരു സിനിമ ഒരുങ്ങുന്നു. 'മധുരം വെപ്പ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സന്തോഷ് ഇടുക്കിയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. 'കൂടോത്രം' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനാണ് സന്തോഷ് ഇടുക്കി. ആക്ടേഴ്സ് ഫാക്ടറിയുടെ ബാനറിൽ ലിബിയ സെബാസ്റ്റ്യനാണ് ഈ ചിത്രം നിർമിക്കുന്നത്.
ഈ ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമവും ജൂൺ എട്ട് തിങ്കളാഴ്ച്ച നടന്നു. പ്രശസ്‍ത സംവിധായകൻ സിബി മലയിൽ ആണ് ഭദ്രദീപം തെളിയിച്ചു കൊണ്ട് ചിത്രീകരണത്തിന് ആരംഭം കുറിച്ചത്. ലിസ്റ്റിൻ സ്‌റ്റീഫൻ ടൈറ്റിൽ ലോഞ്ചും സന്തോഷ് കീഴാറ്റൂർ സ്വിച്ചോൺ കർമവും നിർവഹിച്ചു. അനിൽ മാത്യുവാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്. എം. പത്മകുമാർ, ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ തോമസ്, മേജർ രവി, ബൈജു എഴുപുന്ന, സെവൻ ആർട്സ് മോഹൻ, മെറീനാ മൈക്കിൾ, ലതാ ദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൊച്ചി വൈറ്റില , ആർട്ടിക്ക് ഗോൾഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകർ അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ വലിയ സാന്നിധ്യമുണ്ടായി.
ഹ്യൂമർ ത്രില്ലർ ഴോണറിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ദിഖ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി, ഭീമൻ രഘു, ജോജി ജോൺ, മേജർ രവി, നന്ദു പൊതുവാൾ, ശ്രുതി ജയൻ, മെറീനാ മൈക്കിൾ, ലതാ ദാസ് , ലിബിയാ സെബാസ്റ്റ്യൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ആർട്ടിസ്റ്റ് വർക്ക് ഷോപ്പിൽ നിന്നും തെരഞ്ഞെടുത്ത അറുപതോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഗാനങ്ങൾ വിനായക് ശശികുമാർ, സംഗീതം: ജയ്സൺ ജോൺ, ഛായാഗ്രഹണം: ജിസ്മിൻ സെബാസ്റ്റ്യൻ, എഡിറ്റിങ്: ജ്യോതിഷ് കുമാർ, കലാ സംവിധാനം: രാജീവ് കോവിലകം, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യും ഡിസൈൻ: കുമാർ എടപ്പാൾ, സ്റ്റിൽസ്: രാജീവ് അഴിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പിൽ, പ്രോജക്ട് ഡിസൈൻ: സേതു അടൂർ., പ്രൊഡക്ഷൻ കൺട്രോളർ: എ.ഡി. ശ്രീകുമാർ.
ജൂൺ 12 മുതൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം കൊരട്ടി, അങ്കമാലി ഭാഗങ്ങളിലായി പൂർത്തിയാകും. സാഞ്ചോ പ്രൊഡക്ഷൻസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. പിആര്‍ഒ - വാഴൂര്‍ ജോസ്.