MOVIES

സ്റ്റൈലിഷ് ലുക്കിൽ സ്വയം കാറോടിച്ച് മമ്മൂക്ക; ഏഴ് മാസത്തിന് ശേഷം ഷൂട്ടിങ് സെറ്റിലേക്ക്

369 എന്ന തന്റെ ഇഷ്ട നമ്പറുള്ള ഏറ്റവും പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസർ കാർ ഓടിച്ചാണ് ചെന്നൈ വിമാനത്താവളത്തിലെത്തിൽ മമ്മൂട്ടിയെത്തിയത്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്. ഹൈദരബാദിലേക്ക് പോകാൻ മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തിൽ എത്തിയ വീഡിയോ പുറത്ത്. സ്വയം കാറോടിച്ചാണ് മമ്മൂട്ടി വിമാനത്താവളത്തിൽ എത്തിയത്. ഒക്ടോബർ ഒന്നു മുതൽ ചിത്രീകരണം പുനരാരംഭിക്കുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയേറ്റിൻ്റെ ഭാഗമാകാനാണ് മമ്മൂട്ടി ഹൈദരാബാദിലേക്ക് പോകുന്നത്.

369 എന്ന തന്റെ ഇഷ്ട നമ്പറുള്ള ഏറ്റവും പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസർ കാർ ഓടിച്ചാണ് ചെന്നൈ വിമാനത്താവളത്തിലെത്തിൽ മമ്മൂട്ടിയെത്തിയത്. ഓറഞ്ച് ഷര്‍ട്ടും കൂളിങ്ങ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെത്തിയത്. വലിയ സ്വീകരണമാണ് നടന് വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്.

അതേസമയം, തന്റെ അഭാവത്തിൽ സുഖവിവരമന്വേഷിച്ചവർക്ക് മമ്മൂട്ടി നന്ദിയറിയിച്ചു. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര നന്ദിയുണ്ടെന്നും ജീവിതത്തിൽ ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യത്തിലേക്ക് വീണ്ടും കടക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു. തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലാണ് മമ്മൂട്ടി നന്ദിയറിയിച്ച് പോസ്റ്റിട്ടത്.

ഹൈദരാബാദ് ഷെഡ്യൂളിൽ മമ്മൂട്ടി ഒക്ടോബർ ഒന്നിന് ചേരുമെന്ന് നേരത്തെ രമേഷ് പിഷാരടി അറിയിച്ചിരുന്നു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹൈദരാബാദിലെ ഷൂട്ടിന് ശേഷം ചിത്രത്തിന്റെ ബാക്കി ഷെഡ്യൂളിനായി മമ്മൂട്ടി യുകെയിലേക്ക് പോകും. ഈ മാസം 25 വരെ യുകെയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ്. നവംബർ പകുതിയോടെ ആയിരിക്കും മമ്മൂട്ടി കേരളത്തിലേക്ക് തിരിച്ചെത്തുക. അതിനു ശേഷം ഇതേ സിനിമയുടെ ബാക്കി ചിത്രീകരണത്തിലും മമ്മൂട്ടി ഭാഗമാകും.

മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രമാണ് പാട്രിയറ്റ്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നതാണ് പ്രധാന സവിശേഷത. ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. സി.ആര്‍. സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മാണം. ശ്രീലങ്ക, അബുദബി, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്.

SCROLL FOR NEXT