MOVIES

'അവര്‍ വിവാഹിതരാകുമെന്ന് ഉറപ്പുണ്ട്'; നാഗചൈതന്യയുടെ വിവാഹത്തെ കുറിച്ച് നാഗാര്‍ജുന

ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് വിവാഹക്കാര്യം നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Author : ന്യൂസ് ഡെസ്ക്

തെലുങ്ക് സിനിമാ താരം നാഗചൈതന്യയുടെയും നടി ശോഭിത ധുലീപാലയുടെയും വിവാഹത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ച. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് വിവാഹക്കാര്യം നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ നാഗചൈതന്യ- ശോഭിത വിവാഹത്തെ കുറിച്ച് നാഗാര്‍ജുന മനസുതുറന്നു.

'വിവാഹ നിശ്ചയം വളരെ നന്നായി നടന്നു. ചൈതന്യ വീണ്ടും സന്തോഷവാനായി. ശോഭിതയും ചൈതന്യയും ഒരു വണ്ടര്‍ കപ്പിള്‍സാകും. അവര്‍ അത്രയധികം പരസ്പരം സ്നേഹിക്കുന്നു. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് നിശ്ചയത്തില്‍ പങ്കെടുത്തത്. ശുഭകരമായ ദിനമായതിനാലാണ് ഓഗസ്റ്റ് 8 തന്നെ തിരഞ്ഞെടുത്തത്. വിവാഹം തിടുക്കപ്പെട്ട് നടത്താനാവില്ലല്ലോ, ശോഭിതയും ചൈതന്യയും വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവെന്ന് ഉറപ്പുള്ളതിനാല്‍ അത് നന്നായി തന്നെ നടക്കും. ശോഭിതയുടെ മാതാപിതാക്കളും നിശ്ചയത്തിനെത്തിയിരുന്നു. ശോഭിതയുടെ കുടുംബത്തിന് ചൈതന്യയോട് അത്ര സ്നേഹമാണ്. അതിലവരെ തെറ്റുപറയാനാവില്ല. എന്‍റെ മകനൊരു തങ്കക്കുടമാണ്. അവന്‍ ഈ സന്തോഷം അത്രത്തോളം അര്‍ഹിക്കുന്നു. എന്‍റെ രണ്ട് മക്കളും നല്ലവരായി മാറിയതില്‍ എനിക്ക് അഭിമാനമുണ്ട് ' - നാഗാര്‍ജുന പറഞ്ഞു.

ശോഭിത വളരെ വിവരമുള്ള പെണ്‍കുട്ടിയാണ്. നാഗചൈതന്യയുമായി പരിചയപ്പെടുന്നതിന് മുന്‍പ് തന്നെ ശോഭിതയെ തനിക്ക് അറിയാം. 6 വര്‍ഷം മുന്‍പ് അദ്‌വി ശേഷിന്‍റെ ഗൂഢാചാരി എന്ന സിനിമ കാണുകയും ശോഭിതയുടെ പ്രകടനം ഇഷ്ടപ്പെടുകയും ചെയ്തു. സിനിമയും ജീവിതവും ഫിലോസഫിയുമൊക്കെ തങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായെന്നും നാഗാര്‍ജുന പറഞ്ഞു.

SCROLL FOR NEXT