പാരഡൈസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ Source : PRO
MOVIES

ഒൻപത് രാജ്യങ്ങളിൽ ഒന്നാമത്; നാനി ചിത്രം 'ദ പാരഡൈസി'ലെ ആദ്യ ഗാനം ഗ്ലോബൽ ട്രെൻഡിങ്

'ദസറ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ചിത്രമാണ് 'ദ പാരഡൈസ്'

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ലെ ആദ്യ ഗാനമായ 'ആയാ ഷേർ' ആഗോള തലത്തിൽ ട്രെൻഡ് ചെയ്യുന്നു. യൂട്യൂബ് ചാർട്ടിൽ ആഗോള തലത്തിൽ തരംഗമായി മാറിയ ഗാനം ഒൻപത് രാജ്യങ്ങളിൽ ആണ് മ്യൂസിക് ചാർട്ടിൽ ഒന്നാമതായി ട്രെൻഡ് ചെയ്യുന്നത്. 2026 ഓഗസ്റ്റ് 21നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുക. 'ദസറ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് 'ദസറ'യുടെ നിർമാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമിക്കുന്നത്.

ഗാനത്തിലെ നാനിയുടെ ഗംഭീര സ്‌ക്രീൻ സാന്നിധ്യവും, ഐക്കോണിക് ഹുക്ക് സ്റ്റെപ്പും, ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടാണ് തരംഗമായി മാറുന്നത്. ഇൻസ്റ്റഗ്രാം റീൽസിലും യൂട്യൂബ് ഷോർട്ട്സിലും ഈ ഗാനവും നടന്റെ നൃത്തവും വൈറലായി മാറുകയാണ്. ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായി ആണ് 'ആയാ ഷേർ' ഒരുക്കിയിരിക്കുന്നത്. കാസർല ശ്യാം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്‌ഡി, അക്‌നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ്. അനിരുദ്ധ് തന്നെയാണ് ഈ ഗാനത്തിന് സംഗീതം നൽകിയതും. 'ജേഴ്സി', 'ഗാങ് ലീഡർ' എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ പാരഡൈസ്'. വിജയ് ചിത്രം 'ജന നായകനി'ൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ ആണ് ഈ ഗാനത്തിന് നൃത്തം ഒരുക്കിയത്.

നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് 'ദ പാരഡൈസ്' എത്തുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിംപ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം രാഘവ് ജൂയാൽ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം - സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, ഓഡിയോ - സരിഗമ മ്യൂസിക്, മാർക്കറ്റിങ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

SCROLL FOR NEXT