'ധുരന്ദർ' ട്രെയ്‌ലർ പുറത്ത് 
MOVIES

കൊടൂര വില്ലൻമാരുടെ ഘോഷയാത്ര, ഒറ്റയാൾ പോരാളിയായി രൺവീർ സിംഗ്; നാല് മിനുട്ട് ട്രെയ്‌ലറുമായി 'ധുരന്ദർ'

2025 ഡിസംബർ അഞ്ചിന് 'ധുരന്ദർ' ആഗോള റിലീസായെത്തും

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ 'ധുരന്ദർ' ട്രെയ്‌ലർ പുറത്ത്. നാല് മിനുട്ട് ദൈർഘ്യമുള്ള ട്രെ‌യ്‌ലറാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം 2025 ഡിസംബർ അഞ്ചിന് ആഗോള റിലീസായെത്തും.

ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു. ഇന്ത്യ-പാക് വൈരമാണ് സിനിമയുടെ പ്രമേയം. വയലൻസ് നിറഞ്ഞായിരിക്കും എന്ന സൂചനയാണ് ട്രെ‌യ്‌ലർ നൽകുന്നത്. തെന്നിന്ത്യൻ സിനിമകളിൽ ബാലതാരമായി ശ്രദ്ധേയ ആയ സാറ അർജുൻ ആണ് നായിക.

നേരത്തെ രൺവീർ സിംഗിന്റെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സിനിമയുടെ ടൈറ്റിൽ ട്രാക്കും വൻ ശ്രദ്ധ നേടിയിരുന്നു. ഇതുവരെ കാണാത്ത രൂപത്തിൽ രൺവീറിനെ അവതരിപ്പിച്ച 'ധുരന്ദർ' ഫസ്റ്റ് ലുക്ക് വീഡിയോ വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും ശ്രദ്ധ നേടി.

'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച 'ധുരന്ദർ'. ആദിത്യയും ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ബി62 സ്റ്റുഡിയോ നിർമിച്ച് ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന, 'ധുരന്ദർ' ഈ വർഷത്തെ ഏറ്റവും വലിയ ഹിന്ദി ചിത്രമായാണ് തിയേറ്ററുകളിലെത്തുക.

ഛായാഗ്രഹണം - വികാഷ് നൗലാഖ , എഡിറ്റർ -ശിവകുമാർ വി പണിക്കർ, സംഗീതം - ശാശ്വത് സച്‌ദേവ്, പ്രൊഡക്ഷൻ ഡിസൈനർ - സെയ്നി എസ് ജോഹറായ്, വസ്ത്രാലങ്കാരം - സ്‌മൃതി ചൗഹാൻ, ആക്ഷൻ - എജെസ് ഗുലാബ്, സീ യങ് ഓ, യാനിക്ക് ബെൻ, റംസാൻ ബുലുത്, നൃത്തസംവിധാനം - വിജയ് ഗാംഗുലി, പിആർഒ - ശബരി

SCROLL FOR NEXT