ഇതാണ് ഷോ ഗേള്‍; ഒരാഴ്ച വിറ്റത് 40 ലക്ഷം ആല്‍ബം കോപ്പികള്‍, ഹിറ്റ് ചാർട്ടുകള്‍ ഭരിച്ച് ടെയ്‌ലർ സ്വിഫ്റ്റ്

ആദ്യ ദിനം മാത്രം 'ദ ലൈഫ് ഓഫ് എ ഷോ ഗേളി'ന്റെ 27 ലക്ഷം കോപ്പികളാണ് വിറ്റത്
ടെയ്‌ലർ സ്വിഫ്റ്റ്
ടെയ്‌ലർ സ്വിഫ്റ്റ്Source: X / Taylor Swift
Published on

അമേരിക്കന്‍ പോപ് ഗായിക ടെയ്‌ലർ സ്വിഫ്റ്റിൻ്റെ ഏറ്റവും പുതിയ ആൽബം 'ദ ലൈഫ് ഓഫ് എ ഷോ ഗേൾ' ആരാധകരെ മാത്രമല്ല വിപണിയേയും കീഴ്‌പ്പെടുത്തിയിരിക്കുന്നു. ഒറ്റ ആഴ്ച കൊണ്ട് 40 ലക്ഷം ആല്‍ബം കോപ്പികളുടെ റെക്കോർഡ് വില്‍പ്പനയാണ് നടന്നത്. ഇതിൽ 34 ലക്ഷവും ഒറിജിനൽ ആൽബം വിൽപ്പനയാണ്. ബാക്കി സ്ട്രീമിങ്ങ് വഴിയും.

ആദ്യ ദിനം മാത്രം 'ദ ലൈഫ് ഓഫ് എ ഷോ ഗേളി'ന്റെ 27 ലക്ഷം കോപ്പികളാണ് വിറ്റത്. ഇതോടെ യുഎസിലെ ട്രെൻഡിങ് പാട്ടുകളുടെ പട്ടികയായ 'ബിൽബോർഡ് 200' ൽ ടെയ്‌ലർ ഒന്നാമതും എത്തി. 15ാം തവണയാണ് താരം നമ്പർ വണ്‍ സ്ഥാനത്ത് എത്തുന്നത്. 'ബില്‍ബോർഡ് ഹോട്ട് 100' ചാർട്ടില്‍ ആദ്യ 12ലും ടെയ്‌ലറിന്റെ ആല്‍ബം ഇടംപിടിച്ചിട്ടുണ്ട്.

ഈ റെക്കോർഡ് വില്‍പ്പനയുടെ സന്തോഷം ടെയ്‌ലർ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കിട്ടു. "2006ൽ എന്റെ ആദ്യ ആൽബം പുറത്തിറങ്ങിയ ആഴ്ചയിൽ തന്നെ 40,000 കോപ്പികൾ വിറ്റഴിക്കപ്പെട്ടപ്പോൾ ഞാൻ എത്രമാത്രം ആവേശഭരിതയായിരുന്നു എന്ന് ഞാന്‍ മറക്കില്ല. അന്ന് എനിക്ക് 16 വയസായിരുന്നു. എന്റെ സംഗീതത്തിൽ ഇത്രയധികം ആളുകൾ അവരുടെ സമയവും ഊർജവും ചെലവാക്കുമെന്ന് ഞാന്‍ സങ്കല്‍പ്പിച്ചിട്ടു കൂടിയില്ല. അതിനുശേഷം ഈ ഭ്രാന്തൻ സ്വപ്നത്തെ പിന്തുടരാൻ എനിക്ക് അവസരം നൽകിയ കഴിയുന്നത്ര ആളുകളെ കാണാനും നന്ദി പറയാനും ഞാൻ ശ്രമിച്ചു," ടെയ്‌ലർ സ്വിഫ്റ്റ് കുറിച്ചു.

"ഇത്രയും വർഷങ്ങള്‍ക്ക് ശേഷം ഇതാ നൂറ് മടങ്ങ് ആളുകള്‍ എനിക്കായി ഈ ആഴ്ച എത്തിയിരിക്കുന്നു. ആരാധകർക്ക് നാല് ദശലക്ഷം നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കൂടാതെ, ഈ ആല്‍ബത്തെക്കുറിച്ച് ഇപ്പോഴുള്ളതിനേക്കാള്‍ അഭിമാനിക്കാന്‍ എനിക്ക് നാല് ദശലക്ഷം കാരണങ്ങളുമുണ്ട്, 40 ലക്ഷം ആല്‍ബം കോപ്പി വിറ്റുപോയതിന്റെ സന്തോഷത്തില്‍ ടെയ്‌‌ലർ സ്വിഫ്റ്റ് കൂട്ടിച്ചേർത്തു.

ടെയ്‌ലർ സ്വിഫ്റ്റ്
"എന്റെ ജൂനിയർ സുകുമാരന് പിറന്നാള്‍ ആശംസകള്‍"; പൃഥ്വിരാജിന് പ്രത്യേക ഡിസൈന്‍ കാർഡുമായി മല്ലിക

ടെയ്‌ലർ സ്വിഫ്റ്റിന്റെ 12ാമത്തെ സ്റ്റുഡിയോ ആല്‍ബമാണ് 'ലൈഫ് ഓഫ് എ ഷോ ഗേള്‍'. ഒക്ടോബർ മൂന്നിന് ആണ് ആല്‍ബം ഔദ്യോഗികമായി റിലീസായത്. 12 ട്രാക്കുകളാണ് ആല്‍ബത്തിലുള്ളത്. ദി ഫേറ്റ് ഓഫ് ഒഫീലിയ, എലിസബത്ത് ടെയ്‌ലർ, ഒപാലൈറ്റ്, ഫാദർ ഫിഗർ, എൽഡസ്റ്റ് ഡോട്ടർ, റൂയിൻ ദി ഫ്രണ്ട്ഷിപ്പ്, ആക്ച്വലി റൊമാന്റിക്, വൈഹ് ലിറ്റ്, വുഡ്, ക്യാൻസൽഡ്!, ഹണി, ദ ലൈഫ് ഓഫ് എ ഷോഗേൾ എന്നിവയാണ് പാട്ടുകള്‍. 'ദ ലൈഫ് ഓഫ് എ ഷോ ഗേള്‍' എന്ന ഗാനത്തില്‍ സബ്രീന കാർപെന്ററും ടെയ്‌ലറിനൊപ്പം എത്തുന്നു.

ടെയ്‌ലർ സ്വിഫ്റ്റ്
അരസന്‍ പ്രമോ തിയേറ്ററില്‍ തന്നെ കാണുക, മുതലാകും: സിലമ്പരസൻ

2024ല്‍ റിലീസായ 'ദ ടോർച്ചേഡ് പോയറ്റ് സൊസൈറ്റി'ക്ക് ശേഷമുള്ള സ്വിഫ്റ്റിന്റെ ആദ്യ മുഴുനീള ആല്‍ബമാണിത്. മാക്സ് മാർട്ടിനും ഷെൽബാക്കുമായി സഹകരിച്ചാണ് നിർമാണം. 'റെപ്യൂട്ടേഷൻ' (2017) എന്ന ആല്‍ബത്തിന് ശേഷം ഇവരുമായി സഹകരിക്കുന്ന ആദ്യ ആല്‍ബമാണിത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com