നിവിൻ പോളിയുടെ 51ാം ചിത്രത്തിന്റെ സെറ്റിൽ 'ബെത്ലഹേം കുടുംബ യൂണിറ്റി'ന്റെ വിജയാഘോഷം. സെറ്റിൽ ജോയിൻ ചെയ്ത നായിക രുക്മിണി വസന്തും ആഘോഷത്തിന്റെ ഭാഗമായി. 'ബെത്‌ലഹേമി'ലെ വൈറൽ ഹിറ്റ് സീക്വൻസ് അനുസ്മരിപ്പിച്ചു കൊണ്ട് നിവിൻ പോളി രുക്മിണി വസന്തിന് മൈസൂർ പാക്ക് നൽകി. ഒപ്പം ഓരോ ബോക്സ് മൈസൂർ പാക്ക് സെറ്റിലുള്ള എല്ലാവർക്കും വിതരണവും ചെയ്തു.
'സപ്തസാഗര ദാച്ചെ യെല്ലോ', 'കാന്താര 2' തുടങ്ങിയ സിനിമകളിലൂടെ പാൻ ഇന്ത്യൻ സെൻസേഷനായി മാറിയ രുക്മിണി നായികയാകുന്ന ആദ്യ മലയാള ചിത്രമാണ് NP51. ‘ജയ ജയ ഹേ’യിൽ വിപിൻ ദാസിനൊപ്പം സഹ എഴുത്തുകാരനായി പ്രവർത്തിച്ച നാഷിദ് ഫാമിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിർമാണം.
അജു വർഗീസ്, ജഗദീഷ്, കലാരഞ്ജിനി, അശോകൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഗ്രീൻ റൂം റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ്: കണ്ണൻ മോഹൻ, സംഗീതം: ഇലക്ട്രോണിക് കിളി, കോ റൈറ്റർ: നിധിൻ നാഗേഷ്, പ്രൊഡക്ഷൻ ഡിസൈൻ: ആഷിക് എസ്, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പ്രോജക്ട് ഡിസൈനർ: ഷബീർ മലവട്ടത്ത്, പ്രൊഡക്ഷൻ കണ്ട്രോളർ: വിനീത് വിജയ്, ചീഫ് അസോസിയേറ്റ്: സുജിത് സുരേഷ്, ആർട്ട്: നിതീഷ് ചന്ദ്രൻ, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ എൽ പി, പി ആർ ഓ: ഹെയിൻസ്.