ഫിഫയുമായ് സഹകരിച്ച് ലോകകപ്പിനെ അടിസ്ഥാനമാക്കി ഫുട്ബോൾ വീഡിയോ ഗെയിം ഉൾപ്പെടുത്താൻ നെറ്റ്ഫ്ലിക്സ്. വീഡിയോ ഗെയിം സ്ഥാപനമായ ഡെൽഫി ഇൻ്ററാക്ടീവാണ് ഗെയിം വികസിപ്പിക്കുന്നത്. അടുത്ത വർഷം ജൂണിൽ നടയായാണ് ഗെയിം നെറ്റ്ഫ്ലിക്സിലെത്തുക.
സ്മാർട്ഫോൺ കൺട്രോളറായ് ഉപയോഗിച്ച് നെറ്റ്ഫ്ലിക്സ് അക്കൗണ്ട് വഴി ടിവിയിലൂടെ കളിക്കാനാകുന്ന വിധത്തിലാണ് ഈ ഗെയിം എത്തുക.വേഗത്തിലും എളുപ്പത്തിലും പഠിക്കാൻ കഴിയുന്നതും എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കുന്നതുമായ രീതിയിലാണ് ഗെയിം വികസിപ്പിച്ചിട്ടുള്ളത്. നെറ്റ്ഫ്ലിക്സ് അക്കൗണ്ടും ഫോണും മാത്രം കൈയിലുണ്ടായാൽ മതി. സുഹൃത്തുക്കൾക്കൊപ്പമോ, ഒറ്റയ്ക്കോ ഈ ഗെയിം കളിക്കുവാനാകും.
നെറ്റ്ഫ്ലിക്സ് ഗെയിംസുമായും ഡെൽഫി ഇന്ററാക്ടീവുമായും സഹകരിക്കുന്നതിൽ ഫിഫ വളരെ ആവേശത്തിലാണെന്നാണ് ഫിഫ പ്രസിഡൻ്റ് ഗിയാനോ ഇൻഫാൻ്റിനോ പുതിയ നീക്കത്തോട് പ്രതികരിച്ചത്.
ഇതോടെ ദശലക്ഷക്കണക്കിന് വരുന്ന നെറ്റ്ഫ്ലിക്സ് അംഗങ്ങൾക്ക് അവരുടെ പ്രിയപ്പെട്ട ഷോകൾക്കും സിനിമകൾക്കുമൊപ്പം ഫോണുപയോഗിച്ച് നിയന്ത്രിക്കാവുന്ന ഗെയിമുകളുടെ ഒരു കൂട്ടത്തിൽ ഫിഫ ഗെയിമും ചേരും. റെഡ് ഡെഡ് റിഡംപ്ഷൻ, ടൂംബ് റെയ്ഡർ റീലോഡഡ്, ഫാമിങ് സിമുലേറ്റർ 23 തുടങ്ങി നിരവധി വീഡിയോ ഗെയിമുകൾ നിലവിൽ നെറ്റ്ഫ്ലിക്സിലുണ്ട്.