കൃഷാന്ദ് ചിത്രം 'മസ്തിഷ്ക മരണം' 
OTT

കൃഷാന്ദ് ചിത്രം 'മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്' ഒടിടിയിൽ

ഫെബ്രുവരി 27നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കൃഷാന്ദ് ഒരുക്കിയ 'മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്' ഡിജിറ്റൽ സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഫെബ്രുവരി 27നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തിയത്. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ശേഷമാണ് 'മസ്തിഷ്ക മരണം' ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമാണം. 'മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്' എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. 'ആവാസവ്യൂഹം', 'പുരുഷ പ്രേതം' എന്നീ വൻ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം, 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിച്ച സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. 'സൈബർപങ്ക് കോമഡി' എന്ന വിശേഷമാണ് അണിയറപ്രവർത്തകർ ചിത്രത്തിന് നൽകിയിരിക്കുന്നത്.

2046ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറെ വേറിട്ട സ്റ്റൈലിഷ് ഗെറ്റപ്പുകളിലാണ് ചിത്രത്തിലെ ഓരോ കഥാപാത്രവും എത്തുന്നത്. രജിഷാ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, ദിവ്യ പ്രഭ, വിഷ്ണു അഗസ്ത്യ, ശംഭു, ശാന്തി ബാലചന്ദ്രൻ, ആൻ സേലം, നന്ദു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ്, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നത്.

ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, എഡിറ്റർ-കൃഷാന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, ഡിജിറ്റൽ മാർക്കറ്റിങ് - ആരോമൽ, പിആർഒ- ശബരി.

SCROLL FOR NEXT