Image: X
World Cup 2026

എല്ലാത്തിനും അതിന്റേതായ സമയമുണ്ട്; ജയിച്ച് കളം വിടുമ്പോള്‍ അയാള്‍ കരയുകയായിരുന്നു

കരിയറിലും ജീവിതത്തിലും വലിയ തിരിച്ചടിയിലൂടെ പോകുന്നതിനിടെയാണ് വിമർശകർക്കുള്ള മറുപടി

Author : ന്യൂസ് ഡെസ്ക്

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയ ശേഷം മെക്‌സിക്കോ മുന്നേറ്റ താരം റൗള്‍ ഹിമെനെസ് കണ്ണീരോടെയാണ് കളം വിട്ടത്. ലോകകപ്പില്‍ രാജ്യത്തിനായി ഗോള്‍ നേടുന്നില്ലെന്ന വിമര്‍ശകര്‍ക്ക് മറുപടിയായിരുന്നു റൌള്‍ ഹിമെനെസ് നല്‍കിയത്.

126 മത്സരങ്ങള്‍, 46 ഗോളുകള്‍. മെക്‌സിക്കോയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതില്‍ രണ്ടാമതെത്തിയിട്ടും ലോകകപ്പിലൊരു ഗോള്‍ നേടാന്‍ റൌള്‍ ഹിമെനെസിനായിരുന്നില്ല. മൂന്ന് ലോകകപ്പുകളില്‍ പന്ത് തട്ടിയിട്ടും ഒരു ഗോള്‍ പോലും നേടാന്‍ കഴിയാത്ത 35 കാരനെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു മെക്‌സിക്കന്‍ ഫുട്‌ബോളിലെ വിവാദം. എന്നാല്‍ വിമര്‍ശകര്‍ക്ക് ആദ്യ കളിയില്‍ തന്നെ മറുപടി നല്‍കി ഹിമെനെസ്.

കരിയറിലും ജീവിതത്തിലും വലിയ തിരിച്ചടിയിലൂടെ പോകുന്നതിനിടെയാണ് ലോകകപ്പിലെ ഹിമെനെസിന്റെ പ്രകടനം. 2020 ല്‍ ആര്‍സനലിനെതിരായ മത്സരത്തില്‍ വോള്‍വ്‌സ് താരമായ ഹിമെനെസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. 8 മാസത്തോളം ആശുപത്രിയില്‍ കിടന്ന ഹിമെനെസ് പിന്നീട് ഹെഡ്ബാന്‍ഡുമായാണ് കളിക്കാനിറങ്ങിയത്.

ഈ സീസണില്‍ ഫുള്‍ഹാമുമായുള്ള കരാര്‍ കഴിഞ്ഞെങ്കിലും പ്രീമിയര്‍ ലീഗില്‍ കളിക്കാനായി ഇഎഫ്എല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് പിന്തള്ളപ്പെട്ട വോള്‍വ്‌സുമായി വീണ്ടും കരാറൊപ്പിടുകയായിരുന്നു. ഇതിനിടയിലാണ് ലോകകപ്പ് ടീമിലേക്ക് ക്ഷണം ലഭിക്കുന്നതും ആദ്യ മത്സരത്തില്‍ ഗോള്‍ നേടുന്നതും.

SCROLL FOR NEXT