FIFA World Cup 2026 | ലോക ജേതാക്കളെ പ്രവചിച്ച് സൂപ്പർ കംപ്യൂട്ടർ!

2018ൽ റണ്ണറപ്പുകളും 2022ൽ മൂന്നാം സ്ഥാനക്കാരുമായ ക്രൊയേഷ്യയെ ഒപ്ട സൂപ്പർ കംപ്യൂട്ടർ കാര്യമായി പരിഗണിച്ചിട്ടില്ല.
FIFA World Cup 2026
ജൂൺ 11ന് അർധരാത്രിയാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്.
Published on
Updated on

ന്യൂയോർക്ക്: 48 രാജ്യങ്ങൾ പോരടിക്കുന്ന ലോകകപ്പിൽ ഇക്കുറി ആര് കിരീടം തൂക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഒപ്ട സൂപ്പർ കംപ്യൂട്ടർ! ദി അനലിസ്റ്റ്.കോം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള 20 രാജ്യങ്ങളുടെ ലിസ്റ്റാണ് പുറത്തുവന്നത്. ഇത് രസകരമായൊരു പ്രവചനം മാത്രമാണെന്നും വസ്തുതാപരമായ റിപ്പോർട്ട് അല്ലെന്നും ആദ്യമേ ഓർമിപ്പിക്കട്ടെ! ഇനി കണക്കുകളിലേക്ക്...

2026 ഫുട്ബോൾ ലോകകപ്പ് നേടാൻ ഒപ്ട സൂപ്പർ കംപ്യൂട്ടർ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്നത് യൂറോപ്യൻ വമ്പന്മാരായ സ്പെയിനിനാണ്. അങ്ങനെയെങ്കിൽ ചരിത്രത്തിലെ രണ്ടാമത്തെ ലോകകിരീടമാണ് സ്പാനിഷ് ചെമ്പടയെ കാത്തിരിക്കുന്നത്. അവർക്ക് 16.1 ശതമാനം വിജയസാധ്യതയാണ് സൂപ്പർ കംപ്യൂട്ടർ പ്രവചിക്കുന്നത്... ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ സ്റ്റേജുകളിലേക്ക് എത്തുന്ന രാജ്യങ്ങളുടെ പ്രവചനങ്ങളിലും എതിരാളികളേക്കാൾ ഒരുപടി മുന്നിലാണ് സ്പെയിൻ.

FIFA World Cup 2026
രാജ്യത്തെ ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്ത!!!! 2026 ഫുട്ബോൾ ലോകകപ്പ് ഇനി ഇന്ത്യക്കാർക്കും കാണാം....

ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള രണ്ടാമത്തെ ടീം എംബാപ്പെയുടെ ഫ്രാൻസാണ്. കിരീടനേട്ടത്തിന് 13 ശതമാനം സാധ്യതയാണ് ഒപ്ട അവർക്ക് കൽപ്പിക്കുന്നത്. സാധ്യതാ പട്ടികയിൽ മൂന്നാമത് ഹാരി കെയ്നിൻ്റെ ഇംഗ്ലണ്ടാണ്. അർജൻ്റീനയേയും പോർച്ചുഗലിനേയും ബ്രസീലിനേയും ജർമനിയേയുമൊക്കെ പിന്നിലാക്കിയാണ് കിരീട പ്രവചന സാധ്യതാ പട്ടികയിൽ ഇംഗ്ലീഷ് സ്ക്വാഡിൻ്റെ മുന്നേറ്റം... ഇംഗ്ലണ്ട് ലോകകപ്പ് നേടാൻ 11.2 ശതമാനം സാധ്യതയുണ്ടെന്നാണ് ഒപ്ട സൂപ്പർ കംപ്യൂട്ടർ പ്രവചിക്കുന്നത്.

ഖത്തർ ലോകകപ്പിലെ ജേതാക്കളായ മെസ്സിയുടെ അർജൻ്റീന സാധ്യതാ പട്ടികയിൽ നാലാമതാണ്. ലിസ്റ്റ് പ്രകാരം നീലപ്പട ഇക്കുറി ലോകകപ്പ് നേടാൻ 10.4 ശതമാനം സാധ്യതയാണുള്ളത്. മെസ്സിപ്പട ഇക്കുറി ഫൈനൽ കളിക്കാനുള്ള സാധ്യത 18.1 ശതമാനമാണെന്നും സൂപ്പർ കംപ്യൂട്ടർ ചൂണ്ടിക്കാട്ടുന്നു. ലോകകപ്പ് കിരീടസാധ്യതയിൽ അർജൻ്റീനയ്ക്ക് തൊട്ടുപിന്നാലെയുള്ളത് ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലാണ്. പറങ്കിപ്പടയ്ക്ക് ചരിത്രത്തിലാദ്യമായി ലോകകപ്പ് നേടാൻ 7 ശതമാനം സാധ്യതയാണ് ഒപ്ട കംപ്യൂട്ടർ പ്രവചിക്കുന്നത്. തൊട്ടുപിന്നിലായി നെയ്മറുടെ കാനറിപ്പടയുണ്ട്. റിപ്പോർട്ട് പ്രകാരം ബ്രസീൽ ഇക്കുറി ലോക കിരീടം ചൂടാൻ 6.6 ശതമാനം സാധ്യതയുണ്ട്.

2026 World Cup predictions: Opta Supercomputer
ഒപ്ട സൂപ്പർ കംപ്യൂട്ടർ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്നത് യൂറോപ്യൻ വമ്പന്മാരായ സ്പെയിനിനാണ്.
FIFA World Cup 2026
2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ ലൈവായി എവിടെ കാണാം?

ലിസ്റ്റിൽ ഏഴാമത് യൂറോപ്പിൽ നിന്നുള്ള പ്രതാപശാലികളായ ജർമനിയാണ്. ജർമനിക്ക് വിശ്വകിരീടത്തിൽ മുത്തമിടാൻ 5.1 ശതമാനവും.... മറ്റൊരു യൂറോപ്യൻ ശക്തികളായ നെതർലൻഡ്സിന് 3.6 ശതമാനം സാധ്യതയുമാണ് ഒപ്ട സൂപ്പർ കംപ്യൂട്ടർ പ്രവചിക്കുന്നത്. എർലിങ് ഹാലണ്ടിൻ്റെ നോർവെ സാധ്യതാ പട്ടികയിൽ ബെൽജിയത്തെ പിന്നിലാക്കി സാധ്യതാ ലിസ്റ്റിൽ 9ാം സ്ഥാനത്ത് വന്നതും ഈ ലിസ്റ്റിൻ്റെ കൗതുകകരമായ പ്രത്യേകതയാണ്. നോർവേയ്ക്ക് 3.5%, ബെൽജിയത്തിന് 2.4%, കൊളംബിയയ്ക്ക് 2.1%, മൊറോക്കോയ്ക്ക് 1.9% എന്നിങ്ങനെ പോകുന്നു ലോകകപ്പ് കിരീടത്തിൽ മുത്തമിടാനുള്ള മറ്റുള്ള പ്രമുഖ രാജ്യങ്ങളുടെ സാധ്യതകൾ...

പ്രവചനത്തിൽ ചില പോരായ്മകളും ചൂണ്ടിക്കാണിക്കാം... 2018ൽ റണ്ണറപ്പുകളും 2022ൽ മൂന്നാം സ്ഥാനക്കാരുമായ ക്രൊയേഷ്യയെ ഒപ്ട സൂപ്പർ കംപ്യൂട്ടർ കാര്യമായി പരിഗണിച്ചിട്ടില്ല. കിരീട സാധ്യതയുള്ള ടീമുകളുടെ കൂട്ടത്തിൽ 15ാം സ്ഥാനത്ത് അവരെ നിർത്തിയത് ഒരു പോരായ്മയായി തോന്നുന്നു...

FIFA World Cup 2026
The Final Whistle | കപ്പടിച്ചു, ക്രിസ്റ്റ്യാനോയെ ഇനി ഭയക്കണം
News Malayalam 24x7
newsmalayalam.com