സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഒരുപരിധി വരെ രക്ഷ നേടാൻ ഉപയോഗിക്കുന്ന മാർഗമാണ് ക്രെഡിറ്റ് കാർഡ്. പലപ്പോഴും ഇതൊരു ആശ്വാസമാണെങ്കിലും ബിൽ തുക കൂടുന്നതോടെ കാർഡിൻ്റെ ഉപയോഗം പലരും പതിയെ പൂർണമായും നിർത്തും. കാർഡ് ഉപയോഗിച്ചില്ലെങ്കിൽ പണം അടയ്ക്കേണ്ടെന്ന എന്നത് തെറ്റായ ധാരണയാണ്.
പണം എടുക്കാത്തതിനാൽ കാർഡ് ഉപയോഗം നിർത്താമെന്ന് കരുതിയാൽ തെറ്റി. നിങ്ങൾക്ക് നല്ല പണി കിട്ടും. ഇത് നിങ്ങളുടെ സാമ്പത്തിക പ്രൊഫൈലിന് ബാധിക്കും. പ്രത്യേകിച്ചും സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് ഇത് കാട്ടുന്നതെന്ന് ബാങ്കിന് ബോധ്യമാവുകയും ചെയ്യും. ക്രെഡിറ്റ് കാർഡ് ഒഴിവാക്കാതെ വിവേകപൂർവമുള്ള ഉപയോഗമാണ് വേണ്ടതെന്ന് ബാങ്ക് അധികൃതർ പറയുന്നു.
ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ ബാങ്ക് നിങ്ങളെ നിരീക്ഷിക്കുക കൂടിയാണ് ചെയ്യുന്നത്. നിങ്ങൾ എങ്ങനെയാണ് പണം ഉപയോഗിക്കുന്നതെന്ന് ബാങ്ക് നിരീക്ഷിക്കുന്നുണ്ട്. ക്രെഡിറ്റ് സ്കോർ നിലനിർത്തിയില്ലെങ്കിൽ ഭാവിയിൽ ലോണിനും മറ്റ് തടസം നേരിടും. കൂടാതെ ബാങ്ക് അക്കൗണ്ട് തടസപ്പെടാനും സാധ്യതയുണ്ട്.ദീർഘകാലത്തേക്ക് യാതൊരു ഇടപാടും നടത്തിയില്ലെങ്കിൽ ബാങ്ക് നിങ്ങളുടെ ക്രെഡിറ്റ് പരിധി കുറയ്ക്കാനോ അല്ലെങ്കിൽ അക്കൗണ്ട് തന്നെ ക്ലോസ് ചെയ്യാനോ സാധ്യതയുണ്ട്.
ഒരു കാർഡ് ക്ലോസ് ചെയ്യപ്പെടുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ക്രെഡിറ്റ് പരിധി കുറയ്ക്കുകയും 'ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ' വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ക്രെഡിറ്റ് സ്കോറിനെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. ഭവന വായ്പകൾ, വാഹന വായ്പകൾ അല്ലെങ്കിൽ പേഴ്സണൽ ലോണുകൾ എന്നിവയ്ക്ക് അപേക്ഷിക്കുമ്പോൾ ബാങ്കുകൾ നിങ്ങളുടെ മുൻകാല ക്രെഡിറ്റ് പെരുമാറ്റം പരിശോധിക്കും. അപ്പോൾ മികച്ച ഒരു ക്രെഡിറ്റ് ചരിത്രം ഇല്ലാത്തത് വായ്പ നിഷേധിക്കപ്പെടാൻ കാരണമായേക്കാം.
ക്രെഡിറ്റ് സ്കോർ എങ്ങനെ നിലനിർത്താം?
കാർഡ് ഒഴിവാക്കുന്നതിന് പകരം വിവേകപൂർവം ഉപയോഗിക്കുന്നതാണ് നല്ല രീതി.
ചെറിയ പർച്ചേസുകൾക്കായി ഇടയ്ക്കിടെ കാർഡ് ഉപയോഗിക്കുക
അത് കൃത്യസമയത്ത് തിരിച്ചടയ്ക്കുകയും ചെയ്യുക.
നിങ്ങളുടെ അക്കൗണ്ട് സജീവമായി നിലനിർത്തുക
ഓട്ടോമാറ്റിക് പെയ്‌മെൻ്റ് സെറ്റ് ചെയ്യുക