പ്രതീകാത്മക-ചിത്രം Source: Freepik
LIFE

ഒഴിവാക്കേണ്ടത് ഈ മൂന്ന് പാനീയങ്ങളാണ്... ഫാറ്റി ലിവർ ഉളളവർ ശ്രദ്ധിക്കണേ!

ഫാറ്റി ലിവർ ഉള്ളവർ പൂർണമായും ഒഴിവാക്കേണ്ട പാനീയങ്ങൾ ഏതൊക്കെയെന്ന് നോക്കാം

Author : ന്യൂസ് ഡെസ്ക്

പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് വിചാരിക്കുമ്പൊഴാകും ജീവിത ശൈലി രോഗങ്ങളുടെ വരവ്. അക്കൂട്ടത്തിൽ പ്രധാന വില്ലനാണ് ഫാറ്റി ലിവർ. ആദ്യ ഘട്ടത്തിലാണെങ്കിൽ ഭക്ഷണ നിയന്ത്രണവും വ്യായാമവും മതി ഫാറ്റിലിവറിനെ വരുതിയിൽ നിർത്താൻ. അത് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് ഗുരുതര പ്രശ്നങ്ങളാകും.

ഫാറ്റി ലിവറിനെ നിയന്ത്രിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ, കുടിക്കേണ്ട പാനീയങ്ങൾ എതെല്ലാമെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. അതോടൊപ്പം തന്നെ എന്തൊക്കെ കഴിക്കരുത് കുടിക്കരുത് എന്നുകൂടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഫാറ്റി ലിവർ ഉള്ളവർ പൂർണമായും ഒഴിവാക്കേണ്ട പാനീയങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

മധുരം അടങ്ങിയ ശീതള പാനീയങ്ങൾ

മധുരം അമിതമായി ഉപയോഗിക്കുന്നത് ഫാറ്റിലിവർ മാത്രമല്ല മറ്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. കോള, കൂൾഡ്രിങ്ക്സ് പോലുള്ള അമിതമായി പഞ്ചസാര ചേർത്ത പാനീയങ്ങൾ പലർക്കും ഏറെ ഇഷ്ടമാണ്. പക്ഷെ ഇവ കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാൻ കാരണമാകുന്നു. അതുപോലെതന്നെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നു.

എനര്‍ജി ഡ്രിങ്ക്‌സ്

എനർജി ഡ്രിങ്ക്സ് എന്ന് പറഞ്ഞ് ഇന്ന് വിപണിയിൽ ലഭ്യമാകരുന്നവയിൽ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്നത് പഞ്ചസാരയാണ്. സ്പോർട്സ് എനര്‍ജി ഡ്രിങ്കുകളുടെ അമിതമായ ഉപയോഗം നിരവധി ഗുരുതരമായ കരള്‍ തകരാറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. പലപ്പോഴും അടിയന്തിരമായി കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമായി വരുന്ന തരത്തില്‍ ഗുരുതരമായ അവസ്ഥകൾക്കാണ് ഇവ കാരണമാകുക.

മദ്യപാനം ആരോഗ്യത്തിന് ഹാനീകരം

മദ്യം

ചെറിയ അളവിൽ പോലും മദ്യം ഉപയോഗിക്കുന്നത് ഫാറ്റിലിവർ ഉള്ളവർക്ക് അപകടമാണ്. റെഡ് വൈന്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കുന്നതാണ് ഗുണകരം. കരള്‍ വീക്കം, ഫൈബ്രോസിസ് എന്നീ അവസ്ഥകൾക്കാണ് മദ്യപാനം കാരണമാകുക. മദ്യം കഴിക്കുന്നവരിലും മദ്യം കഴിക്കാത്തവരിലും ഫാറ്റി ലിവര്‍ രോഗമുണ്ടാകുന്നുണ്ട്. മദ്യപിക്കുന്നവരിൽ അപകട സാധ്യത കൂടുതലാണ്.

മരുന്നുകളേക്കാൾ ജീവിത ശൈലിയിലെ മാറ്റങ്ങൾ ഫാറ്റിലിവറിനെ നിയന്ത്രിക്കാൻ ഒരു പരിധിവരെ സഹായിക്കും. അമിതമായ എണ്ണ, പഞ്ചസാര, കൊഴുപ്പുകൾ എന്നിവ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക എന്നതാണ് പ്രധാനം. പഞ്ചസാരയും മദ്യവും അടങ്ങിയ പാനിയങ്ങള്‍ക്ക് പകരം വെള്ളം, കാപ്പി, ഗ്രീന്‍ടീ, ബ്ലാക്ക് ടീ എന്നിവ ഉപയോഗിക്കുക.

SCROLL FOR NEXT